വാഹനാപകടത്തിൽ സുശാന്ത് സിംഗ് രാജ്പുത്തിന്റെ അഞ്ച് ബന്ധുക്കൾ മരിച്ചു

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ബന്ധുക്കളായ അഞ്ച് പേർ ബിഹാറിലെ ലക്ഷിസരായി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ബന്ധുക്കൾ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരന്നു. ഇവർക്കൊപ്പം സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറും മരിച്ചു.

സുശാന്ത് സിംഗിന്റെ സഹോദരിയുടെ ഭർത്താവ് ഒ.പി സിംഗിന്റെ ബന്ധു ലാൽജീത് സിംഗാണ് മരിച്ചവരിലൊരാൾ, ഒപി സിംഗിന്റെ സഹോദരി ഗീത ദേവിയുടെ ഭർത്താവാണ് ലാൽജീത് സിംഗ്. ഗീതദേവിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു അപകടം. ലാൽ ജീത് സിംഗും അദ്ദേഹത്തിന്റെ മക്കളും ബന്ധുക്കളുമാണ് കാറിൽ സഞ്ചരിച്ചിരുന്നത്.

പാട്‌നയിൽ നിന്ന് മടങ്ങവെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ കാറിന്റെ ഡ്രൈവർ അടക്കം മരിച്ചു. മകളായ അമിത് ശേഖർ, ബന്ധുക്കളായ ബേബി ദേവി, അനിത ദേവി, രാം ചന്ദ്രസിംഗ്, ഡ്രൈവർ പ്രീതം കുമാർ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.