എസ് ഐ ‘മാരിയമ്മാ’പാട്ടിൽ നൃത്തം ചവിട്ടിയത് അടിച്ച് പൂക്കുറ്റിയായി, എസ്ഐക്ക് സസ്പെൻഷൻ

ഇടുക്കി. ഉത്സവപറമ്പിലെ മൈക്ക് സെറ്റില്‍ നിന്നുയർന്ന ഭക്തിഗാനം കേട്ട് ഡ്യുട്ടി മറന്ന് എസ് ഐ നൃത്ത ചുവടുകൾ വെച്ചത് അടിച്ച് പൂക്കുട്ടിയായിട്ടെന്ന് റിപ്പോർട്ട്. ശാന്തൻപാറ എസ് ഐ കെ പി ഷാജി ഉത്സവ പറമ്പിൽ ഡ്യൂട്ടിക്കെത്തിയതും നൃത്തം ചവിട്ടിയതുമൊക്കെ അടിച്ച് പിമ്പിരിയായി. സംഭവസമയം ഇയാള്‍ മദ്യപിച്ചിരുന്നതാ യി സ്പെഷ്യല്‍ ബ്രാഞ്ച് ഇടുക്കി എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയതോടെ എസ്ഐക്ക് സസ്പെൻഷൻ കിട്ടി.

കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള സുരക്ഷാ ഡ്യൂട്ടിക്ക് എത്തിയതായിരുന്നു എസ്ഐ ഷാജിയും സംഘവും. ഇതിനിടെ ക്ഷേത്രത്തിലെ മൈക്ക് സെറ്റില്‍ നിന്ന് ‘മാരിയമ്മ കാളിയമ്മ’ എന്ന തമിഴ് ഗാനം കേട്ടതോടെ എസ് ഐ പിടിവിട്ട് നൃത്തം ചിവിട്ടുകയായിരുന്നു എന്നാണ് റിപോർട്ട്. പൂപ്പാറ മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ എസ്ഐ ജോലിയും കുപ്പായവും ഒക്കെ മറന്നു നൃത്തം ചെയ്യുകയായിരുന്നു. എസ് ഐ സംഭവം നടക്കുമ്പോൾ നന്നായി വീശിയിട്ടുണ്ടായിരുന്നു.

നൃത്തം നീണ്ടു പോയതോടെ, അവസാനം നാട്ടുകാർ ഇടപെട്ടാണ് എസ് ഐ യെ പിടിച്ചു മാറ്റേണ്ടി വന്നത്. ക്ഷേത്രത്തില്‍ കൂടിനിന്ന ഫോൺ കൈവശം ഉണ്ടായിരുന്ന ഒട്ടുമിക്കവരും എസ് ഐ യുടെ നൃത്തം ഫോണുകളിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ തുടർന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയി. സംഭവത്തിൽ എസ് ഐക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയതോടെയാണ്‌ എസ് ഐ ക്ക് സസ്‌പെൻഷൻ കിട്ടിയിരിക്കുന്നത്.