പടികയറിയ രോഗി ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ രണ്ട് ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം. റാമ്പ് പൂട്ടിയിട്ടത് മൂലം പടികയറിയ രോഗി ശ്വാസംമിട്ടിമരിച്ച സംഭവത്തില്‍ രണ്ട് ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഗ്രേഡ് രണ്ട് വിഭാഗത്തിലുള്ള ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു.

വെള്ളിയാഴ്ചയാണ് നെടുവത്തൂര്‍ കുറുമ്പലൂര്‍ അഭിത്ത് മഠത്തില്‍ വി രാധാകൃഷ്ണന്‍ മരിച്ചത്. നടപടി നേരിട്ടവരില്‍ ഒരാള്‍ കാഷ്വാലിറ്റിയില്‍ വീല്‍ചെയറിന്റെ ചുമതലയുള്ള ജീവനക്കാരനും മറ്റൊരാള്‍ മെയില്‍ മെഡിക്കല്‍ വാര്‍ഡില്‍ വീല്‍ചെയറിന്റെ ചുമതലയുള്ള വ്യക്തിയുമാണ്. ഇരുവര്‍ക്കും വീഴ്ച സംഭവിച്ചതായിട്ടാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ സുനില്‍ കുമാറിന്റെ നേതൃ ത്വത്തില്‍ അന്വേഷിക്കും.

സംഭവത്തില്‍ ജീവനക്കാരിടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചു. ഇതോടെയാണ് രണ്ട് പേരെയും സസ്‌പെന്‍ഡ് ചെയ്തത്. തിങ്കളാഴ്ച വിശദമായ മൊഴിഎടുപ്പ് നടത്തും. പരാതിക്കാരോട് നേരിട്ട് വിവരങ്ങള്‍ തിരക്കുവനാണ് തീരുമാനം.