ശബരിമലയിലെ യുവതി പ്രവേശനം അരുതാത്തതായിരുന്നു

ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളം ഇന്ന് പലവിധ പ്രശ്‌നങ്ങളാല്‍ കലുഷിതമാണ്, മതത്തിന്റെ പേരിലും പാര്‍ട്ടിയുടെ പേരിലുമെല്ലാം വന്‍തരത്തിലുളഅള അക്രമങ്ങള്‍ ഇന്ന് നടക്കുന്നു. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യങ്ങളെക്കുറിച്ച് ശാന്തിഗിരി ആശഅരമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി കര്‍മ്മന്യൂസുമായി സംസാരിക്കുന്നു

ഹിന്ദുമതാചരം മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമില്ല ശാന്തിഗിരി, അത് ഒരു മതേതര സ്ഥാപനമാണെന്ന് സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി. ഹിന്ദുമതത്തിന് പ്രാധാന്യം കൊടുക്കുന്നതോടൊപ്പം എല്ലാ മതങ്ങള്‍ക്കും ശാന്തിഗിരിയില്‍ പ്രാധാന്യമുണ്ട്.

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെ്ുണ്ടയ മൗനം ബോധപൂര്‍വ്വമായിരുന്നു. രണ്ട് കൂട്ടര്‍ നടത്തുന്ന സംഘര്‍ഷത്തിനിടയില്‍ പോയി കയ്യടി നേടാനോ കുപ്രസിദ്ധി നേടാനോ, പ്രശസ്തി നേടാനോ താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നും അദ്ധേഹം വ്യക്തമാക്കി. ശബരിമലയിലെ യുവതി പ്രവേശനം ശബരിമലയില്‍ യുവതികള്‍ പോകണം എന്ന നിലപാടിനോട് എനിക്ക് യോജിപ്പില്ല.. അവിടെ പല ആചാരങ്ങളും അനുഷ്ടാനങ്ങളുമുണ്ട്.. അതിനെ മാറ്റിയെഴുതാനും ആര്‍ക്കും അധികാരമില്ല.. വിശ്വാസികളുടെ വികാരത്തെ മാനിക്കണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ അതിലേക്ക് തിരിച്ചുവന്നെന്നും സ്വാമി പറഞ്ഞു.

മറ്റൊരു പാശ്ചാത്ത്യരാജ്യത്തും കാണാത്ത മതഭ്രാന്താണ് കേരളത്തില്‍ കാണുന്നത്. കേരളം ഭരിക്കുന്ന മതമേലധ്യക്ഷന്മാരാണെന്ന് പറയാം, കാരണം കേരളത്തിലെ രാഷ്ട്രീയക്കാര്‍ അവരുടെ താല്‍പ്പര്യത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുപ്പുകളിലെപോലും മുഖ്യ ഘടകം മതമാണ്.

എനിക്ക് ആരു രാഷ്ട്രീയവുമില്ല്.. ഞാന്‍ ഒരു രാഷ്്രീയ പാര്‍ട്ടിയുടെയും വക്താവല്ല… ഏത് പാര്‍ട്ടിക്കാര് നല്ലകാര്യങ്ങള്‍ ചെയ്താലും അതിനെ അംഗീകരിക്കും. ബിജെപി ഗവണ്‍മെന്റ് ചെയ്യുന്ന നല്ലകാര്യങ്ങള്‍ അംഗീകരിക്കുന്നതുകൊണ്ട് സംഘപരിവാര്‍ ആണെന്ന് ആരും മുദ്രകുത്തേണ്ടെന്നുംസ്വാമി കര്‍മ്മ ന്യൂസിനോട് പറഞ്ഞു.

കര്‍മ്മന്യൂസ് സ്വാമിയുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം