ദേവസ്വം തലപ്പത്ത് രാഷ്ട്രീയക്കാര്‍ നിരങ്ങുന്നു; സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി

ഇടതും വലതും മാറിമാറി ഭരിക്കുന്ന സംസ്ഥാനമാണ് കേരളം. ഇവര്‍ കട്ടും മോഷ്ടിച്ചും ഓരോ ദിവസവും നശിപ്പിക്കുകയാണ് സംസ്ഥാനം. ഓരോ മന്ത്രിമാരും അവരവരുടെ വകുപ്പുകള്‍ കുട്ടിച്ചോറാക്കുന്നു. ദേവസ്വം ബോര്‍ഡിന്റെയും അവസ്ഥ വിഭിന്നമല്ല.. അവിടെ കയറി നിരങ്ങുന്നത് രാഷ്ട്രീയക്കാരാണ്. ഇത്തരം സംഭവങ്ങെളെക്കുറിച്ചും രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും ശാന്തിഗിരി ആശ്രമം അധിപനും ജനറല്‍ സെക്രട്ടറിയുമായ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി കര്‍മ്മ ന്യൂസുമായി പങ്കുവയ്ക്കുന്നു.

സംസ്ഥാന സര്‍ക്കാറെടുത്ത നിപ്പ, പ്രളയ സഹായം ഇതുപോലെയുള്ള നല്ല കാര്യങ്ങളെ അംഗീകരിക്കുന്നു, പക്ഷെ ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കുറച്ച് ജാഗ്രത പാലിക്കണമായിരുന്നെന്ന് സ്വാമി പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തിരിക്കുന്നത് എല്ലാകാലത്തും രാഷ്ട്രീയക്കാരാണ്… ഇന്നലെ വരെ നിരീശ്വരവാദികളെന്നും യുക്തിവാദികളെന്നും മുദ്രകുത്തിയവരാണ് ഇന്ന് ക്ഷേത്രം ഭരിക്കുന്നത്. ഭരണകക്ഷികളുടെ താല്‍പ്പര്യത്തിനനുസരിച്ചാണ് ദേവസ്വം ബോര്‍ഡ് മുന്നോട്ടുപോകുന്നത്. ഇതില്‍ ഒരു മാറ്റം വേണമെന്ന് പറയാന്‍ ഞാന്‍ ആളല്ലെന്നും സ്വാമി കര്‍മ്മന്യൂസിനോട് പറഞ്ഞു.

പൗരത്വബില്ലിന്മേല്‍ ഇന്ന് നടക്കുന്ന പ്രതിഷേധങ്ങള്‍ വെറും കോലാഹലങ്ങളാണ്, സമാധാനപരമായ ഉപരോധങ്ങള്‍ക്കും സഹിഷ്ണുതാപരമായ പ്രതിഷേധങ്ങള്‍ക്കും ആരും എതിരല്ല.. ബില്ലിന്റെ പേരില്‍ പലയിടത്തും നടക്കുന്നത് അക്രമണങ്ങളാണ് അത് രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നു. ബില്ല് എന്താണെന്നും പോലും മനസ്സിലാക്കാതെയാണ് അവര്‍ പ്രതികരിക്കുന്നത്. പരമോന്നത നീതിപീഠത്തിന്റെ വാക്കുകള്‍ക്ക് ചെവികൊടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ തയ്യാറാകണമെന്നും സ്വാമി വ്യക്തമാക്കി. സൈബര്‍ ഗുണ്ടായിസത്തിനെതിരെ ചില സന്ദര്‍ഭങ്ങളില്‍ ഒറ്റപ്പെട്ട വേട്ടയാടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു

കര്‍മ്മന്യൂസ് സ്വാമിയുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം

 

https://www.youtube.com/watch?v=aZL4zVY1X4A