ഞങ്ങൾ വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതർ ആയതാണ്, ഷഫ്നയുടെ വീട്ടിൽ സമ്മതമല്ലായിരുന്നു- സജിൻ

മലയാളി മിനി സ്ക്രീൻ പ്രേക്ഷകരിലേക്ക് പുത്തൻ കാഴ്ച വിസ്മയമൊരുക്കി തുടങ്ങിയ പരമ്പരയാണ് സാന്ത്വനം. പരമ്പരക്ക് ആരാധകർ നിരവധിയാണ്. ചിപ്പിയാണ് കേന്ദ്രകഥാാത്രത്തിലെത്തുന്നത്. പരമ്പരയിൽ ചിപ്പിയുടെ സഹോദരനെ അവതരിപ്പിക്കുന്ന സജിൻ ഇപ്പോൾ പ്രേക്ഷകരുടെ പ്രീയ താരമാണ്. ഏറ്റവും ആരാധകരുള്ളതും സജിൻ അവതരിപ്പിക്കുന്ന ശിവൻ എന്ന കഥാപാത്രത്തിനാണ്.

തൃശൂർ അന്തിക്കാട്ട് കാരനാണ് സജിൻ. പുതുമുഖ താരം കൂടിയാണ് സജിൻ. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സിനിമ സീരിയൽ താരമായ ഷഫ്നയാണ് താരത്തിന്റെ ജീവിതസഖി. ഇരുവരും പ്രണയിച്ചായിരുന്നു വിവാഹിതരായത്. സുന്ദരി എന്ന പാരമ്പരയിലൂടെയാണ് ഷഫ്ന മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ബാലതാരമായി തന്നെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരം കൂടിയാണ് ഷഫ്‌ന.

ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് പറയുകയാണ് താരം. ഞങ്ങൾ വളരെ ചെറുപാപത്തിൽ തന്നെ വിവാഹിതർ ആയതാണ്. വിവാഹത്തിലേക്ക് കടക്കുമ്പോൾ എന്റെ പ്രായം 24 ആയിരുന്നു. ഷഫ്‌നയും തീരെ ചെറിയ പ്രായം. എന്റെ വീട്ടിൽ പൂർണ്ണ പിന്തുണ ആയിരുന്നു. പിന്നെ ഒന്ന് രണ്ടു വര്ഷം കഴിഞ്ഞപ്പോൾ തന്നെ മിക്കതും സോൾവ് ആയിരുന്നു. ഷഫ്‌നയുടെ വീട്ടിൽ ആയിരുന്നു പ്രശ്നം. ഇപ്പോൾ സോൾവായി വരുന്നു എന്ന് പറയാം. പ്രശ്നങ്ങൾ എങ്ങിനെയാണ് മറികടന്നത് എന്ന് ചോദിച്ചാൽ, അതൊക്കെ അങ്ങ് കാലങ്ങൾ മായ്ച്ചുകളയും എന്ന് പറയില്ലേ, അതേപോലെ എല്ലാം സോൾവ് ആയി കൊണ്ടിരിക്കുന്നു.അവളുടെ വീട്ടുകാർ ഞങ്ങളെ അംഗീകരിച്ചപ്പോൾ ഒരുപാട് സന്തോഷം ആയിരുന്നു. വിവാഹ ജീവിതം വിജയകരമായി ആണ് കൊണ്ടു പോകുന്നത്. അതിൻറെ ക്രെഡിറ്റ് അവൾക്ക് ആണ്. എൻറെ കാര്യങ്ങളെല്ലാം അവള് ശ്രദ്ധിക്കുന്നുണ്ട്. പരസ്പരം മനസ്സിലാക്കി ആണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്. അതു തന്നെയല്ലേ ജീവിതത്തിൻറെ വിജയത്തിന് അടിസ്ഥാനം.