സ്വപ്ന സുരേഷിന്റെ വെളിപെടുത്തല്‍: അന്വേഷണം വേണം – കെ സുരേന്ദ്രന്‍

തൃശൂര്‍ . സ്വപ്ന സുരേഷിന്റെ വെളിപെടുത്തല്‍ ഗൗരതരമായ ആരോപണങ്ങള്‍ക്ക് സിപിഎം പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിജയ് പിള്ള എന്ന വിജേഷ് പിള്ള ആരാണെന്നും 30 കോടി കൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്ന് ആരോപണത്തിലും അന്വേഷണം വേണമെന്നു സുരേദ്രൻ ആവശ്യപ്പെട്ടു.

സ്വപ്ന ഗോവിന്ദന്‍ മാസ്റ്ററുടെ പേര് പലതവണ ഉന്നയിച്ചു. മുഖ്യമന്ത്രിക്ക് മാത്രമല്ല, പാര്‍ട്ടിക്കും പങ്കുണ്ടെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി വെളിപ്പെടുത്തിയിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. സ്വപ്ന മുമ്പ് പറഞ്ഞത് പലതും സ്ഥിരീകരിച്ചിട്ടുണ്ട്. ആര്, എന്തിനയച്ചു എന്ന കാര്യങ്ങള്‍ അന്വേഷണം ഉണ്ടാവണം. വിജയ് പിള്ള എന്ന ഇടനിലക്കാരനെ വെച്ച് സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന ആരോപണമാണ് സ്വപ്ന ഇപ്പോള്‍ ഉന്നയിക്കുന്നത്.

ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെ തീര്‍ത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും വിജയ് പിള്ള പറഞ്ഞെന്ന് സ്വപ്ന വെളിപ്പെടുത്തിയിരിക്കുകയാണ്. യൂസഫലിയുടെ സ്വാധീനം ഉപയോഗിച്ച് തനിക്കെതിരെ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് തന്നെ കുടുക്കുമെന്നും വിജയ് പിള്ള ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന പറഞ്ഞിട്ടുണ്ട്.