ആദ്യ സിനിമ തിയറ്ററിൽപ്പോയി കണ്ട അനുഭവം വെളിപ്പെടുത്തി സ്വാസിക

പതിനഞ്ചാം വയസ്സിലായിരുന്നു ആദ്യത്തെ സിനിമയിൽ അഭിനയിച്ചതെന്ന് തുറന്നു പറയുകയാണ് സ്വാസിക. തമിഴ് ചിത്രം കാണാൻ വേണ്ടി കുടുംബവുമായി ചെന്നെയിൽ പോയതിനെ കുറിച്ച് നടി പറയുന്നതിങ്ങനെ,

15ാം വയസ്സിലാണ് വൈഗ എന്ന സിനിമ ചെയ്യുന്നത്. ഒരു പ്രണയ ചിത്രമായിരുന്നു അത്. സിനിമയ്ക്ക് വേണ്ടിയാണ് പേര് മാറ്റിയത്. വൈഗ കാണാനായി ഞങ്ങൾ എല്ലാവരും കൂടി വണ്ടി പിടിച്ചാണ് ചെന്നൈയിലേയ്ക്ക് പോയത്. ചെന്നൈയിൽ എത്തിയപ്പോൾ വലിയ പോസ്റ്ററിൽ എന്റെ മുഖം. ബിഗ് സ്‌ക്രീനിൽ ആദ്യമായി എന്റെ മുഖം കണ്ടപ്പോൾ അന്ന് അനുഭവിച്ച് ഫീൽ അത് പറഞ്ഞറിക്കാൻ സാധിക്കാത്തതാണ്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയാണ് കരിയറിലെ വഴിത്തിരിവ് ആയത്. പ്രേക്ഷകർ എന്നെ തിരിച്ചറിഞ്ഞ ചിത്രമായിരുന്നു. സിനിമ ജീവിതത്തിൽ എന്നെ തേടിയെത്തിയ ഏറ്റവും വലിയ സന്തോഷ മികച്ച സഹനടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കരമാണ്.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറഞ്ഞ് നിൽക്കുന്ന നടിയാണ് സ്വാസിക. സീത എന്ന പരമ്പരയിലൂടെയാണ് നടിയെ പ്രേക്ഷകർ നെഞ്ചിലേറ്റിയത്. പ്രേക്ഷകരുടെ വീടുകളിലെ ഒരു അംഗം അതായിരുന്നു സീത. ആ ഒറ്റ കഥാപാത്രമാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്.

സീതയിൽ സ്വാസിക അഭിനയിക്കുകയായിരുന്നില്ല മറിച്ചു ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഇതിനോടകം സ്വാസിക അഭിനയിച്ചു. 2009 ലെ തമിഴ് ചിത്രമായ വൈഗായിയിലാണ് സ്വാസിക അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന മലയാള ചിത്രത്തിൽ ഒരു തേപ്പുകാരിയായി എത്തിയ സ്വാസികയെ മലയാളികൾ ആരും മറക്കില്ല. വാസന്തി എന്ന സിനിമയിലെ മികച്ച കഥാപാത്രത്തിലെ പ്രകടനത്തിലൂടെയാണ് സ്വാസികയ്ക്ക് കേരള സംസ്ഥാന അവാർഡിൽ മികച്ച സ്വഭാവ നടിക്കുള്ള അവർഡ് ലഭിച്ചത്.