പ്രതീഷുമായി ഇനി ബന്ധം തുടരില്ല എന്ന ഉറപ്പുവാങ്ങിയിട്ടാണ് അച്ഛന്‍ വീണ്ടും ഭ്രമണത്തില്‍ അഭിനയിക്കാന്‍ വിട്ടതെന്ന് സ്വാതി

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് സ്വാതി. അടുത്തിടെയാണ് നടിയുടെ വിവാഹം നടന്നത്. ചെമ്പട്ട് എന്ന പരമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. ഭ്രമണത്തിലെ വില്ലത്തിയായും നായികയായും മിനിസ്‌ക്രീനില്‍ പ്രേക്ഷകരുടെ മനസ്സില്‍ നടി ഇടംനേടി. സ്വാതിയുടെ പെട്ടെന്നുള്ള വിവാഹ വാര്‍ത്ത ഏവരെയും ഞെട്ടിച്ചിരുന്നു. നിരവധി സൈബര്‍ ആക്രമണങ്ങള്‍ വിവാഹത്തിനുശേഷം ഇരുവര്‍ക്കും നേരിടേണ്ടി വന്നു. ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം

പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ എല്ലാവരും പ്രശ്‌നമുണ്ടാക്കി. വീട്ടുകാരറിഞ്ഞതിനുശേഷമാണ് സീരിയലില്‍ ഉള്ളവര്‍ പോലും പ്രണയം അറിയുന്നത്.ഇനി ബന്ധം തുടരില്ല എന്ന ഉറപ്പുവാങ്ങിയിട്ടാണ് അച്ഛന്‍ വീണ്ടും ഭ്രമണ’ത്തില്‍ അഭിനയിക്കാന്‍ വിട്ടത്. പക്ഷേ, അത്രമാത്രം പ്രശ്‌നമുണ്ടായിട്ടും ഞങ്ങളുടെ സ്‌നേഹത്തിന് ഒട്ടും കുറവു വരാതിരുന്നതോടെ ഒരു കാര്യം ഉറപ്പിച്ചു,ജീവിക്കുന്നെങ്കില്‍ പ്രതീഷേട്ടന്റെ ഒപ്പം മാത്രം

പ്രണയം തുടങ്ങി രണ്ടരവര്‍ഷം കഴിഞ്ഞാണ് വിവാഹം നടന്നത്. അപ്പോഴേക്കും ലോക്ഡൗണ്‍ വന്നു. കൊട്ടും കുരവയും ആഘോഷവുമായി കുറേ സ്വര്‍ണമൊക്കെ ഇട്ട് ആര്‍ഭാടത്തോടെ നടത്തുന്ന കല്യാണത്തോടു പണ്ടേ രണ്ടുപേര്‍ക്കും താല്‍പര്യം ഇല്ലായിരുന്നു.അങ്ങനെയാണ് ലളിതമായി വിവാഹം നടത്തിയതെന്നും സ്വാതി പറഞ്ഞു.