കള്ളത്തരം പറഞ്ഞു, എനിക്ക് കുറച്ച് കാര്യങ്ങള്‍ ഇഷ്ടപ്പെട്ടില്ല‌, കൂട്ടുക്കെട്ട് വിടാനുള്ള കാരണം പറഞ്ഞ് ശ്വേത മേനോന്

മലയാള സിനിമയിലെ ശ്രദ്ധേയയായ താരമാണ് ശ്വേത മേനോൻ. മികച്ച അഭിനയത്രി എന്നതിലുപരി ‍ഡാൻസർ, മോഡൽ, അവതാരക എന്നീ മേഖലകളിലും ശ്വേത തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് മലയാളത്തിൽ ചെറുതും വലുതുമായ നിരവധി വേഷത്തിൽ ശ്വേത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചെറിയ റോളുകളാണെങ്കിലും അതെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയതുമാണ്. വിവാദങ്ങൾ എപ്പോഴും വിടാതെ പിന്തുടരുന്ന ശ്വേത സിനിമയിൽ തനിക്ക് തന്റേതായ സ്ഥാനം ഉണ്ടെന്ന് വിശ്വസിച്ച് മുന്നേറുവാണ്

ഇപ്പോഴിതാ മലയാള സിനിമയിലെ തന്റെ ചില നഷ്ട സൗഹൃദങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത. മഞ്ജു വാര്യര്‍, ഭാവന, പൂര്‍ണിമ, ശ്വേത മേനോന്‍, സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവരുടേതായൊരു സൗഹൃദ സംഘമുണ്ടായിരുന്നു മലയാള സിനിമയില്‍. എന്നാല്‍ ഇന്ന് ശ്വേത ആ സൗഹൃദ കൂട്ടായ്മയുടെ ഭാഗമല്ല. അതിന് പിന്നിലെ കാരണം എന്തെന്ന് വെളിപ്പെടുത്തുകയാണ് ശ്വേത.

നമ്മുടെ കാഴ്ചപ്പാടുകളൊക്കെ മാറി. എല്ലാത്തിന്റേയും അടിത്തറ എന്ന് പറയുന്നതുണ്ട്. ഞാന്‍ നേരാ നേരെ പോ ആളാണ്. വാക്കുകള്‍ കടിച്ചൊടിച്ച് സംസാരിക്കാന്‍ എനിക്കറയില്ല. ഞാന്‍ ഒറ്റ മോളാണ്. എനിക്ക് സനേഹിക്കാന്‍ മാത്രമേ അറിയുള്ളൂ. എന്നോട് ആരെങ്കിലും കള്ളത്തരം പറഞ്ഞാല്‍, ആരാണെങ്കിലും, ഭയങ്കര ബുദ്ധിമുട്ടാണ് ദഹിക്കാന്‍. ഞാന്‍ ആരുടേയും ജീവിതത്തില്‍ വന്ന് കള്ളം പറയാറില്ല. അങ്ങനെയുള്ളവര്‍ ഒന്നെങ്കില്‍ വരാതിരിക്കുക. അല്ലെങ്കില്‍ കള്ളം പറയാതിരിക്കുക. അങ്ങനെ എന്തോ ഒരു സ്വരച്ചേര്‍ച്ചയില്ലായ്മ വന്നതാണ്.

കള്ളത്തരം പറഞ്ഞതാണ്. അന്ന് എനിക്ക് തോന്നിയത് ഞാനാണ് ഏറ്റവും അവസാനം അറിഞ്ഞതെന്നാണ്. എന്തിനാണ് ഇവരെയൊക്കെ ബുദ്ധിമുട്ടിക്കുന്നതെന്ന് തോന്നിപ്പോയി. ഞാന്‍ ബോളിവുഡില്‍ നിന്നും വന്നതാണ്. അവിടെ എനിക്ക് ബുദ്ധിമുട്ടുകളുണ്ടായിട്ടില്ല.

നമ്മള്‍ പതുക്കെ പതുക്കെ വലിയാന്‍ തുടങ്ങി. പുറത്തു നിന്നും ആളുകള്‍ ചോദിക്കാന്‍ തുടങ്ങി. എനിക്ക് കുറച്ച് കാര്യങ്ങള്‍ ഇഷ്ടപ്പെട്ടില്ല. ഫൈറ്റോ യുദ്ധമോ നടന്നിട്ടില്ല. ഇറ്റ് ഓക്കെ ഫൈന്‍ എന്ന് പറഞ്ഞാണ് പിരിഞ്ഞത്. എന്നെയത് സാരമായി ബാധിക്കാന്‍ തുടങ്ങി. അവര്‍ എല്ലാവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ആ ഞാന്‍ ഗ്രൂപ്പില്‍ ഇല്ലെന്ന് മാത്രമേയുള്ളൂ. അതുകൊണ്ട് ആരുടേയും ജീവിതമൊന്നും നിന്നു പോയിട്ടില്ല.

ഞാന്‍ ഇന്നും വ്യക്തിപരമായി അവരെ കാണുമ്പോള്‍ സംസാരിക്കാറുണ്ട്. ടൈം ഈസ് ദ ബെസ്റ്റ് ഹീലര്‍ എന്നാണ് പറയുന്നത്. ഇത് എപ്പഴോ നടന്നതാണ്. ഇന്ന് എന്റെ മനസില്‍ ഒന്നുമില്ല. അവരെ ഓരോരുത്തരെയായി കാണുമ്പോള്‍ ഞാന്‍ വളരെ നന്നായി തന്നെയാണ് പെരുമാറുള്ളത്. പക്ഷെ ഞാന്‍ ആ ടീമിന്റെ ഭാഗമല്ലെന്ന് മാത്രം.