ഇരട്ട ജീവപര്യന്തം റദ്ദ് ചെയ്യണം, ഹൈക്കോടതി വിധിക്കെതിരെ ടിപി കേസ് പ്രതികൾ‌ സുപ്രിംകോടതിയിൽ അപ്പീൽ നൽകി

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ സുപ്രീംകോടതിയിൽ. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകി. ഇരട്ട ജീവപര്യന്തം ചോദ്യം ചെയ്ത് ടിപി കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ‌ഗൂഢാലോചന കുറ്റത്തിൽ ഇവർക്ക് വീണ്ടും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.ഉചിതമായ രീതിയിൽ വിചാരണയുടെ ആനുകൂല്യം ലഭിച്ചില്ലെന്ന് പ്രതികൾ. തങ്ങൾ പറഞ്ഞ കാര്യങ്ങളെ പരിഗണിക്കാതെയാണ് വിധിയിലേക്ക് എത്തിയതെന്ന് പ്രതികൾ നൽകിയ അപ്പീലിൽ പറയുന്നു.

വസ്തുതകൾ കണക്കിലെടുക്കാതെ പൊതുവികാരം മാത്രമാണ് കണക്കിലെടുത്തായിരുന്നു ഹൈക്കോടതി വിധിയെന്ന് പ്രതികൾ പറയുന്നു. തെളിവുകൾ പരിഗണിച്ചാൽ തങ്ങളുടെ നിരപരാധിത്വം ബോധ്യപ്പെടുമെന്നും ശിക്ഷ റദ്ദാക്കണമെന്നും പ്രതികൾ. രാജ്യത്തെ പ്രമുഖ അഭിഭാഷകരാണ് പ്രതികൾക്കായി സുപ്രിംകോടതിയിൽ ഹാജരാകുക. അവധിക്ക് ശേഷം സുപ്രിംകോടതി പ്രതികളുടെ അപ്പീൽ പരി​ഗണിക്കും.

ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കത്തിൽ വിവാദം തുടരുന്നിതിനിടെയാണ് പ്രതികൾ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കത്തിൽ സർക്കാർ പ്രതിരോധത്തിലായിരുന്നു. ശിക്ഷായിളവ് ശുപാർശ ചെയ്ത മൂന്ന് ജയിൽ ഉദ്യോ​ഗസ്ഥരെ ‍സസ്പെൻഡ് ചെയ്തിരുന്നു. മൂന്ന് പേർക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനായിരുന്നു സർക്കാർ നീക്കം. ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുണ്ടായിരുന്നത്.