ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ കൈമാറാന്‍ ഗവര്‍ണറുടെ അനുമതി

ചെന്നൈ. ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ കൈമാറാന്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി അനുമതി നല്‍കി. വകുപ്പുകള്‍ മന്ത്രിമാര്‍ക്ക് വീതിച്ച് നല്‍കും. വൈദ്യുതി വകുപ്പ് തങ്കം തെന്നരശനും എക്‌സൈസ് മുത്തുസ്വാമിക്കുമാണ് നല്‍കുക. അതേസമയം വകുപ്പില്ലാതെ മന്ത്രിയായി സെന്തിലിന് തുടരുവാന്‍ സാധിക്കില്ല.

ഗവര്‍ണര്‍ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയതായിട്ടാണ് വിവരം. അങ്ങനെയെങ്കില്‍ സെന്തിലിന് മന്ത്രി സ്ഥാനം നഷ്ടമാകും. കേസില്‍ സെന്തില്‍ ബാലാജിയുടെ സഹോദരനും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. കോഴ വാങ്ങിയ സംഭവത്തില്‍ സഹോദരന്‍ അശോക് കുമാറും പങ്കാളിയാണെന്നാണ് ഇഡി പറയുന്നു.