‘എന്റെ സെക്‌സ് ലൈഫ് അത്ര മാത്രം രസകരമല്ല’; കോഫി വിത്ത് കരണില്‍ ക്ഷണം ലഭിക്കാത്തിനേക്കുറിച്ച് താപ്‌സി tapsee pannu

അനുരാഗ് കശ്യപ് സംവിധാനം ചെയ്‌ത് താപ്‍സി പന്നു കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ദൊബാരാ’ ഓഗസ്റ്റ് 19 ന് തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ പ്രൊമൊഷന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഇതുവരെയും കൊഫി വിത്ത് കരണിലേയ്ക്ക് ക്ഷണം ലഭിക്കാത്തത് എന്താണ് എന്ന ചോദ്യത്തിന് രസകരമായ മറുപടി പറയുകയാണ് താപ്‍സി.

എന്തുകൊണ്ടാണ് കരണിന്റെ ചാറ്റ് ഷോയിൽ പങ്കെടുക്കാൻ ക്ഷണിക്കാത്തതെന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ആക്ഷേപഹാസ്യരൂപേണയായിരുന്നു നടി മറുപടി നൽകിയത്: “എന്റെ ലൈംഗിക ജീവിതം കോഫി വിത്ത് കരണിലേക്ക് ക്ഷണിക്കപ്പെടാൻ അത്ര രസകരമല്ല” എന്നായിരുന്നു നടിയുടെ മറുപടി.  മിസ്റ്ററി ഡ്രാമ ചിത്രമായ ദൊബാരയിൽ താപ്സിയെ കൂടാതെ പവയിൽ ഗുലാത്തിയും പ്രധന വേഷത്തിൽ എത്തുന്നുണ്ട്. 2018 ൽ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രമായ ‘മിറാഷി’ന്റെ റീമേക്കാണ് ദൊബാരാ.

പ്രൊമോഷണൽ ഇവന്റിൽ, നടനും സിനിമയുടെ സംവിധായകനുമായ അനുരാഗ് കശ്യപിനെ കൂടാതെ, കരൺ ജോഹറും പങ്കെടുത്തിരുന്നു. ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ച തന്റെ ടോക്ക് ഷോയുടെ പ്രൊമോഷൻ നടത്തുകയായിരുന്നു കരൺ ജോഹർ.