ഹോം വര്‍ക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ചൂരല്‍ കൊണ്ടടിച്ച അധ്യാപകന്‍ പോലീസ് പിടിയില്‍

പത്തനംതിട്ട. ഹോം വര്‍ക്ക് ചെയ്യാത്തത്തിന്റെ പേരില്‍ കുട്ടിയെ ചൂരല്‍ കൊണ്ടടിച്ച അധ്യാപകനെ പോലീസ് പിടികൂടി. ആറന്മുളയിലാണ് കിട്ടിയെ അധ്യാപകന്‍ ഹോം വര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ ചൂരല്‍ കൊണ്ട് അടിച്ചത്. ആറന്മുള എരമക്കാട് ഗുരുക്കന്‍കുന്ന് സര്‍ക്കാര്‍ എല്‍പി സ്‌കൂളിലാണ് സംഭവം.

കേസില്‍ അധ്യാപകനായ ബിനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹോം വര്‍ക്ക് ചെയ്യാതെ സ്‌കൂളില്‍ എത്തിയ മൂന്നാം ക്ലാസുകാരിയെ ചൂരല്‍ കൊണ്ട് അടിച്ചുവെന്നാണ് പരാതി. നിലവില്‍ പരിക്കേറ്റ കുട്ടി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.