അർഹമായ ആനുകൂല്യങ്ങൾ പിണറായി സർക്കാർ നിഷേധിക്കുന്നു, സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കിലേക്ക്

തിരുവനന്തപുരം. അർഹമായ ആനുകൂല്യങ്ങൾ പിണറായി സർക്കാർ നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി  സംസ്ഥാനത്തെ ഒരുവിഭാഗം സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കിലേക്ക്.

ജീവനക്കാരുടെ 18% ക്ഷാമബത്ത കുടിശ്ശിക തീർക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഏക ദിന പണിമുടക്ക് സമരം.

ഇതേതുടർന്ന് ഫെബ്രുവരി 19-നാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചത്. ബിഎംഎസ് അനുകൂല സംഘടനയായ ഫെറ്റോയാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്.
സമരം സംബന്ധിച്ച വിവരം ഫെറ്റോ സംസ്ഥാന പ്രസിഡന്റ്‌ എസ് കെ ജയകുമാർ, ജനറൽ സെക്രട്ടറി പി എസ് ഗോപകുമാർ എന്നിവരാണ് തിരുവനന്തപുരത്ത്‌ അറിയിച്ചത്. ഡിസംബർ 14ന് ജില്ലകളിൽ സമര പ്രഖ്യാപന കൺവെൻഷൻ, ജനുവരി 30ന് സെക്രട്ടറിയേറ്റ് മാർച്ച് എന്നിവ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.