![kseb](https://thekarmanews.com/wp-content/uploads/2021/07/kseb.jpg)
തിരുവനന്തപുരം. വെള്ളിയാഴ്ച വൈകുന്നേരം ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടെങ്കില്‍ ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി. ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാര്‍ മൂലം സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയില്‍ പെട്ടന്നുണ്ടായ കുറവാണ് കാരണം.
അതേസമയം വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. ഒഴിവാക്കാന്‍ സാധിക്കാത്ത പക്ഷം ചുരുങ്ങിയ സമയത്തേക്ക് നിയന്ത്രണം വന്നേക്കാം എന്നും കെഎസ്ഇബി അറിയിക്കുന്നു.