തെലങ്കാനയിൽ കെ.സി.ആറിനെയും രേവന്തിനെയും അട്ടിമറിച്ച് ബിജെപിയുടെ കാട്ടിപ്പള്ളി വെങ്കിട്ട രമണ റെഡ്ഡി

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം കാഴ്ചവെച്ചത് കാമറെഡ്ഡി മണ്ഡലമാണ്. ബിജെപിയുടെ കാട്ടിപ്പള്ളി വെങ്കിട്ടരമണ റെഡ്ഡിയാണ് മൺലത്തിലെ വിജയി. കെ.സി.ആറും രേവന്ത് റെഡ്ഡിയും മത്സരിച്ച കാമറെഡ്ഡി മണ്ഡലത്തില്‍ ഇരുനേതാക്കളെയും പരാജയപ്പെടുത്തിക്കൊണ്ട് ഒരു ജയന്റ് കില്ലര്‍ വാര്‍ത്തകളിലിടം നേടുകയാണ്. തെലങ്കാന രാഷ്ട്രീയത്തിലെ രണ്ട് വലിയ ഭീമന്മാരെ അട്ടിമറിച്ചുകൊണ്ട് കാമറെഡ്ഡി മണ്ഡലത്തില്‍ ബി.ജെ.പിയുടെ കാട്ടിപള്ളി വെങ്കട രമണ റെഡ്ഡി വിജയം ഉറപ്പിച്ചിരിക്കുകയാണ്.

ആമുഖ്യമന്ത്രിയായിരുന്ന കെസിആറിനെയും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി രേവന്ത് റെഡ്ഡിയേയുമാണ് ഇദ്ദേഹം പരാജയപ്പെടുത്തി. ബിആർഎസ് സ്ഥാനാർത്ഥി കെസിആർ ഈ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി രേവന്ത് റെഡ്ഡിയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മണ്ഡലത്തിലെ രാഷ്‌ട്രീയ ചർച്ചകൾ ഈ രണ്ട് നേതാക്കളെ ചുറ്റിപ്പറ്റിയായിരുന്നു.

തലവന്മാരെ വെട്ടിവീഴ്ത്തിയാണ് വെങ്കട രമണ റെഡ്ഡി വമ്പന്‍ അട്ടിമറി വിജയം നേടിയത്. കടുത്ത പോരാട്ടം നടന്ന മണ്ഡലത്തില്‍ നാലായിരത്തിലധികം ഭൂരിപക്ഷം നേടിയാണ് വെങ്കട രമണ റെഡ്ഡി ഇരുമുന്നണികളെയും മറികടന്നുകൊണ്ട് വിജയമുറപ്പിച്ചത്. 53 കാരനായ വെങ്കട രമണ റെഡ്ഡി തെലങ്കാനയിലെ അറിയപ്പെടുന്ന വ്യവസായിയാണ്.

എന്നാൽ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത ഫലമാണുണ്ടായത്. ബിജെപിയുടെ വെങ്കിട്ടരമണ റെഡ്ഡിയാണ് വിജയിച്ചത്. 66652 വോട്ടുകളാണ് വെങ്കിട്ട രമണറെഡ്ഡി നേടിയത്. 6741 വോട്ടുകളുടെ ഭൂരിപക്ഷമാണ് തൊട്ടടുത്ത സ്ഥാനാർത്ഥിയായ കെസിആറുമായി റെഡ്ഡിക്കുള്ളത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ രേവന്ത് റെഡ്ഡി ലീഡ് ചെയ്തിരുന്നു. എന്നാൽ, പതിമൂന്നാം റൗണ്ട് മുതൽ വെങ്കിട്ടരമണ റെഡ്ഡി അസാധാരണമായി മുന്നേറി സ്ഥാനം ഉറപ്പിക്കുകയായിരുന്നു.