ചൈനയിലെ തൊഴില്‍ റിക്രൂട്ട്മെന്‍റ് റദ്ദാക്കി അമേരിക്കന്‍ വാഹനഭീമന്‍

ചൈനയിലെ തൊഴില്‍ റിക്രൂട്ട്മെന്‍റ് റദ്ദാക്കി അമേരിക്കന്‍ വാഹനഭീമന്‍ രംഗത്ത് . ഈ മാസം ചൈനയ്‌ക്കായി ഷെഡ്യൂൾ ചെയ്‌ത മൂന്ന് ഓൺലൈൻ റിക്രൂട്ട്‌മെന്‍റ് പരിപാടികളാണ് അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‌ല ഇങ്ക് റദ്ദാക്കിയത്. ചില മേഖലകളിൽ അമിതമായ സ്റ്റാഫ് ഉണ്ടെന്നും ജോലി വെട്ടിക്കുറയ്ക്കുമെന്നും ടെസ്‍ല ചീഫ് എക്‌സിക്യൂട്ടീവ് ഇലോൺ മസ്‌ക് ഭീഷണിപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും പുതിയ വിവരമാണിത്.

അതേസമയം, ആഗോളതലത്തിൽ ടെസ്‍ല പകുതിയില്‍ അധികം വാഹനങ്ങൾ നിർമ്മിക്കുകയും 2021-ൽ അതിന്‍റെ വരുമാനത്തിന്‍റെ നാലില്‍ ഒന്ന് സംഭാവന ചെയ്യുകയും ചെയ്‍ത ചൈനയിലെ ജീവനക്കാരെ കുറിച്ച് മസ്‌ക് പ്രത്യേകം അഭിപ്രായപ്പെട്ടിരുന്നില്ല.

ജൂൺ 16, 23, 30 തീയതികളിൽ ആദ്യം ഷെഡ്യൂൾ ചെയ്‌തിരുന്ന വിൽപ്പന, ആർ ആൻഡ് ഡി, അതിന്റെ വിതരണ ശൃംഖല എന്നിവയിലെ സ്ഥാനങ്ങൾക്കായുള്ള മൂന്ന് പരിപാടികൾ കമ്പനി റദ്ദാക്കി എന്നാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വിഷയത്തില്‍ അഭിപ്രായം തേടിയുള്ള റോയിട്ടേഴ്‌സിന്റെ അഭ്യർത്ഥനയോട് ടെസ്‌ല പ്രതികരിച്ചിട്ടില്ല.