എടിഎമ്മിൽ കുടുങ്ങിയ കാർഡ് തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെ എടിഎം മെഷീൻ തകർന്നു

റാന്നി. പണം പിന്‍വലിക്കുന്നതിനിടെ കുടുങ്ങിയ എടിഎം കാര്‍ഡ് പിന്‍വലിക്കാനുള്ള ശ്രമത്തിനിടയില്‍ എടിഎം മെഷീന്‍ തുറന്നു. റാന്നി ഉതിമൂട് സ്വദേശിയായ ചാര്‍ളി പണം എടുക്കുന്നതിനിടെയാണ് സംഭവം. ചാര്‍ളി ഏഴ് മണിക്കാണ് പണം എടുക്കാന്‍ ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മിലെത്തിയത്.

പണം വലിക്കുന്നതിനിടെ കുടുങ്ങിയ കാര്‍ഡ് വലിച്ചെടുക്കുവാനുള്ള ശ്രമത്തിനിടെ.ാണ് എടിഎമ്മിന്റെ മുന്‍വശം തകര്‍ന്നത്. തുടര്‍ന്ന് ചാര്‍ളി ലോട്ടറി വില്‍പനകാരനായ രാജേഷിനെ വിളിച്ച് കാണിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പോലീസില്‍ വിവരം അറിയക്കുകയായിരുന്നു. പോലീസ് എത്തി മോഷണ ശ്രമം നടന്നിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കി.