മുഖ്യമന്ത്രിയുടെ ദുബായ് യാത്ര മകനെ കാണാനോ? ഫാരിസ് അബൂബക്കറിനെ കാണാനോ?

മുഖ്യമന്ത്രി പിണറായി വിജയൻറെ ദുബായി യാത്ര വിവാദമായിരിക്കുകയാണ്. ദുബായിൽ താമസമാക്കിയ മകനെ കാണാൻ ദുബായിലേക്ക് പോയതെന്ന വിവരങ്ങൾ ആണ് പുറത്ത് വന്നിട്ടുള്ളത്. എന്നാൽ ദുബായിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ ഫാരിസ് അബൂബക്കർ ഉണ്ടോ? ഫാരിസ് അബൂബക്കറിന്റെ ബന്ധുവാണോ പിണറായി വിജയന്റെ മരുമകൻ മുഹമ്മദ് റിയാസ്? എന്ന് പി സി ജോർജിന്റെ ചോദ്യങ്ങൾ ഫാരിസ് അബൂബക്കറിനെ കൂടി കാണാനാണോ പിണറായി ദുബൈയിലേക്കുള്ള സ്വകാര്യ യാത്ര നടത്തിയതെന്ന ചോദ്യമാണ് ഉയർത്തുന്നത്.

‘ഫാരിസ് അബൂബക്കറിന്റെ ബന്ധുവാണോ പിണറായി വിജയന്റെ മരുമകൻ മുഹമ്മദ് റിയാസ്? ഇപ്പോൾ പിണറായിക്കൊപ്പം ദുബായിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ ഫാരിസ് അബൂബക്കർ ഉണ്ടോ?
പി സി ജോർജ്ജിന്റെതാണ് ഈ ചോദ്യങ്ങൾ.’ എന്ന രാഷ്ട്രീയ നിരീക്ഷകനും പത്രപ്രവർത്തകനുമായ കെ എം ഷാജഹാന്റെ ഫേസ് ബുക്ക് പോസ്റ്റിനു താഴെ സി പി എമ്മിന്റെ സൈബർ പോരാളികളുടെ കുരു പൊട്ടി ഒഴുകുകയാണ്. ഇത് സംബന്ധിച്ച് രണ്ടു പോസ്റ്റുകളാണ് ഷാജഹാൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു പോസ്റ്റിൽ ‘എന്ത് കൊണ്ടാണ് ദുബായിൽ താമസിക്കുന്ന മകനെ കാണാനുള്ള തീരുമാനം പൊടുന്നനെ എടുത്തത്? .ദുബായിൽ താമസിക്കുന്ന മകനെ കാണാനുള്ള മുഖ്യമന്ത്രിയുടേയും ഒപ്പമുള്ള പി എ യുടേയും യാത്ര വ്യക്തിഗത യാത്രയാണ് ( personal visit ) എന്നാണ് കേന്ദ്ര സർക്കാർ നൽകിയ സമ്മത പത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. പക്ഷേ ഈ യാത്രയുടെ ചിലവ് സംസ്ഥാന സർക്കാരാണ് വഹിക്കുന്നത് എന്ന് സമ്മത പത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നു. മുഖ്യമന്ത്രിയും പി എയും നടത്തുന്ന വ്യക്തിഗത യാത്രയുടെ ചിലവ് എങ്ങനെയാണ് സംസ്ഥാന സർക്കാരിന് വഹിക്കാനാവുക? ഈ ഗൗരവതരമായ ചോദ്യങ്ങൾ പൊതുമണ്ഡലത്തിൽ ചർച്ചയായേ മതിയാകൂ.’ എന്നും ഷാജഹാൻ കുറിച്ചിരിക്കുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

‘മുഖ്യമന്ത്രി പിണറായി വിജയൻ,ദുബായിൽ താമസമാക്കിയ മകനെ കാണാൻ ദുബായിലെത്തിയതുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഒപ്പം ആ യാത്രയുമായി ബന്ധപ്പട്ട് ചില ഗൗരവതരമായ ചോദ്യങ്ങളും ഉയരുന്നുണ്ട്. അവ താഴെ കൊടുത്തിരിക്കുന്നു :
1. മുഖ്യമന്ത്രിയുടെ യൂറോപ്യൻ യാത്ര ഒക്ടോബർ 4 – 12 വരെയായിരുന്നു. ആ യാത്രാപരിപാടിയിൽ ദുബായ് യാത്ര ഉൾപ്പെടുത്തിയിരുന്നില്ല.
2 .യാത്രക്കിടയിലാണ് ദുബായ് സന്ദർശിക്കാനുള്ള തീരുമാനം ഉണ്ടായത്.
3. ഒക്ടോബർ 10 നാണ് ദുബായ് യാത്രക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചത്.
3. ദുബായിൽ താമസമാക്കിയ മകനെ കാണാനാണ് താൻ ഈ വ്യക്തിഗത സന്ദർശനം നടത്തുന്നത് എന്നാണ് മുഖ്യമന്ത്രി തന്റെ അനുമതി അപേക്ഷയിൽ വ്യക്തമാക്കിയത്. കേന്ദ്ര സർക്കാർ ഇതിനുള്ള അനുവാദം നൽകുകയും ചെയ്തു.
4. പക്ഷേ മകനേ കാണാൻ മുഖ്യമന്ത്രിയും പി എ യും ദുബായിലേക്ക് നടത്തിയ വ്യക്തിഗത യാത്രയുടെ ചിലവ് സംസ്ഥാന സർക്കാരാണ് വഹിക്കുന്നതു് എന്ന് , കേന്ദ്ര സർക്കാരിന്റെ അനുമതി പത്രത്തിൽ വ്യക്തമായി പറഞ്ഞിരിക്കുന്നു.
ഇതിൽ നിന്ന് ഉയർന്ന് വരുന്ന ചോദ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു:
a .എന്ത് കൊണ്ടാണ് ദുബായിൽ താമസിക്കുന്ന മകനെ കാണാനുള്ള തീരുമാനം പൊടുന്നനെ എടുത്തത്?
b .ദുബായിൽ താമസിക്കുന്ന മകനെ കാണാനുള്ള മുഖ്യമന്ത്രിയുടേയും ഒപ്പമുള്ള പി എ യുടേയും യാത്ര വ്യക്തിഗത യാത്രയാണ് ( personal visit ) എന്നാണ് കേന്ദ്ര സർക്കാർ നൽകിയ സമ്മത പത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. പക്ഷേ ഈ യാത്രയുടെ ചിലവ് സംസ്ഥാന സർക്കാരാണ് വഹിക്കുന്നത് എന്ന് സമ്മത പത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നു. മുഖ്യമന്ത്രിയും പി എയും നടത്തുന്ന വ്യക്തിഗത യാത്രയുടെ ചിലവ് എങ്ങനെയാണ് സംസ്ഥാന സർക്കാരിന് വഹിക്കാനാവുക?
ഈ ഗൗരവതരമായ ചോദ്യങ്ങൾ പൊതുമണ്ഡലത്തിൽ ചർച്ചയായേ മതിയാകൂ.’

രണ്ടാമത്തെ പോസ്റ്റ് ഇങ്ങനെയാണ്.

‘ഫാരിസ് അബൂബക്കറിന്റെ ബന്ധുവാണോ പിണറായി വിജയന്റെ മരുമകൻ മുഹമ്മദ് റിയാസ്?
ഇപ്പോൾ പിണറായിക്കൊപ്പം ദുബായിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ ഫാരിസ് അബൂബക്കർ ഉണ്ടോ?
പി സി ജോർജ്ജിന്റെതാണ് ഈ ചോദ്യങ്ങൾ.’