ഇറക്കി വിടവരേ, ഊതീട്ട് പോയാ മതി, നാട്ടുകാർ തടഞ്ഞ പോലീസ് സംഘത്തേ CI രക്ഷിച്ചുകൊണ്ടുപോയി

പട്ടാഴിയിൽ നാട്ടുകാർ കഴിഞ്ഞ രാത്രി പോലീസ് വാഹനം തടയുന്ന ദൃശ്യങ്ങൾ ആണിത്. പോലീസുകാർ മദ്യപിച്ചു എന്നായിരുന്നു ആരോപണം. പോലീസ് വാഹനത്തിൽ ഉള്ള എ എസ് ഐ മദ്യപിച്ച് തല നേരേ നില്ക്കുന്നില്ലെന്നും യൂണിഫോമിൽ ആണെന്നും ഊതിക്കണം എന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. നാട്ടുകാർ പോലീസ് വാഹനം തടഞ്ഞ് നിർത്തി പോലീസുകാരോട് ഊതാൻ പറഞ്ഞു. എന്നാൽ എ എസ് ഐ വാ തുറക്കാതെ ഇരുന്നു. എ എസ് ഐയേ ഊതിക്കാൻ നാട്ടുകാർ പരമാവധി ശ്രമിച്ചു എങ്കിലും എ.എസ് ഐ വാ തുറന്നില്ല. ഒടുവിൽ കുന്നിക്കോട് സി ഐയും കൂടുതൽ പോലീസും സ്ഥലത്ത് എത്തി. നാട്ടുകാരേ തള്ളി നീക്കി സി ഐയും സംഘവും പോലീസുകാരേയും എ എസ് ഐയേയും രക്ഷിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ്‌ കാണുന്നത്

വൈദ്യ പരിശോധനയ്ക്ക് എ എസ് ഐയേ കൊണ്ടുപോകണം എന്ന ആവശ്യം പോലീസ് സി ഐ അംഗീകരിച്ചില്ല. നാട്ടുകാർ ഹോസ്പിറ്റലിൽ എത്തി എങ്കിലും പോലീസ് ആശുപത്രിയിൽ വരാതെ സ്റ്റേഷനിലേക്കായിരുന്നു പോയത്. എല്ലാ പോലീസുകാരും വിവാദ ജീപ്പിൽ യൂണിഫോമിൽ ആയിരുന്നു

എന്നാൽ ഇന്ന് കാര്യങ്ങൾ മാറി മറിഞ്ഞു. എ എസ് ഐ മദ്യപിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. വൈദ്യ പരിശോധന രാവിലെ നടത്തിയോ എന്നും ഊതിച്ചോ എന്നും വ്യക്തമല്ല. ഊതിയാൽ തന്നെ അത് പോലീസ് സ്റ്റേഷന്റെ ഉള്ളിൽ ആയതിനാൽ സുതാര്യത കുറവായിരിക്കും. മെഡിക്കൽ പരിശോധന നടത്തിയ കാര്യം പോലീസ് പറയുന്നില്ല. മെഡിക്കൽ പരിശോധന നടത്തിയാൽ തന്നെ ഒരു ദിവസം കഴിഞ്ഞ് നടത്തി എന്നതിനാൽ അതിലും വലിയ കാര്യം ഇല്ല

ഇപ്പോൾ വാദി പ്രതിയായി. പോലീസ് വാഹനം തടഞ്ഞു എന്ന് കാട്ടി നാട്ടുകാരായ 4പേരെ കസ്റ്റഡിയിൽ എടുത്തു. ഇവർക്കെതിരെ ജാമ്യമില്ലാ കേസ് എടുക്കും. മാത്രമല്ല കൂടുതൽ നാട്ടുകാർക്കെതിരെ കേസുണ്ട്. കൂടുതൽ പേർ അറസ്റ്റിലാകും എന്നും അറിയുന്നു.

എന്തായാലും നിയമ വിരുദ്ധ പ്രവർത്തനം തടയലും കുറ്റകൃത്യം തടയാൻ ശ്രമിക്കലും ആയത് അധികാരികളേ അറിയിക്കലും ഉരു ഉത്തമ പൗരന്റെ ബാധ്യതയാണ്‌. ഇത്തരത്തിൽ നാട്ടുകാർ നല്കിയ ഉന്നയിച്ച പരാതിയിൽ നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല നല്ല കാര്യം ആഭ്യന്തിര വകുപ്പിനെ അറിയിച്ച വാദിയായ നാട്ടുകാർ ഇപ്പോൾ ജയിലിലേക്കും ആകുന്ന സ്ഥിതിയായി.