സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി ഇഡി ക്ക് നല്‍കാനാകില്ലെന്ന് കോടതി.

കൊച്ചി/ഡോളര്‍ക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി എന്‍ഫോഴ്‌സമെന്റ് ഡയറ്കടറേറ്റിന് നല്‍കാനാകില്ലെന്ന് കോടതി. കുറ്റപത്രം സമര്‍പ്പിക്കാത്ത കേസിലെ മൊഴി ഇഡിക്ക് നല്‍കുന്നതിനെ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് എതിര്‍ത്തിരുന്ന സാഹചര്യത്തിലാണ് എറണാകുളം എസിജെഎം കോടതി ഇഡി നല്‍കിയ അപേക്ഷ തള്ളിയത്.

അന്വേഷണം തുടരുന്നതിനാല്‍ കോടതി വഴി മൊഴിപകര്‍പ്പ് നല്‍കാനാകില്ല. എന്നാല്‍ നേരിട്ട് അപേക്ഷ നല്‍കിയാല്‍ മൊഴി കൈമാറാമെന്നുമായിരുന്നു കസ്റ്റംസ് അറിയിച്ചിരിക്കുകയാണ്. നേരത്തെ കസ്റ്റംസിനോട് പറഞ്ഞ കാര്യങ്ങളാണ് താനിപ്പോള്‍ പുറത്ത് വെളിപ്പെടുത്തുന്നതെന്നു സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞതിന് പിറകെയാണ് രഹസ്യമൊഴി ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരുന്നത്.

അതേസമയം, സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നതിൽ ഉറച്ച് നിൽക്കുന്നതായി സരിതാ നായർ പറയുകയുണ്ടായി. ക്രൈം നന്ദകുമാറിന്റെ ഓഫീസിൽ ഗൂഢാലോചന നടന്നുവെന്നാണ് ഇപ്പോഴുള്ള സരിതയുടെ വെളിപ്പെടുത്തൽ.

പത്രപ്രവർത്തകനായ നന്ദകുമാറിനെ കള്ളപ്പരാതിയിൽ ജയിലിൽ അടച്ചതായ ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് സ്വപനയുടെ പുതിയ പ്രസ്താവന. ജോർജിന് പിന്നിൽ അന്താരാഷ്ട്ര ബന്ധമുള്ള തിമിംഗലങ്ങളുണ്ട്. സ്വപ്നയുടെ ആരോപണം രാഷ്ട്രീയ പ്രേരിതം എന്നതിലുപരി നിലനിൽപ്പിന്റെ കാര്യം കൂടിയാണെന്നും കോടതിയിൽ രഹസ്യമൊഴി നൽകിയശേഷം സരിത പ്രതികരിക്കുകയുണ്ടായി.