ആഘോഷങ്ങൾ രാത്രി ഏഴ് മണിക്ക് അവസാനിപ്പിക്കണം; വടകരയിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം

കോഴിക്കോട്: വടകരയിൽ തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്ക് നിയന്ത്രണം. ഉത്തര മേഖല ഐ.ജി വിളിച്ച യോഗത്തിലാണ് തീരുമാനം. കാഫിർ സ്ക്രീൻ ഷോട്ട് വിഷയവും സർവകക്ഷി യോഗത്തിൽ ചർച്ചയായി.

ആഘോഷങ്ങൾ രാത്രി ഏഴ് മണിക്ക് അവസാനിപ്പിക്കാൻ ഉത്തരവ്. വടകര എസ്.പി ഓഫീസിലാണ് കണ്ണൂർ ഡി.ഐ.ജിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. ആഘോഷങ്ങൾക്ക് വാഹന പര്യടനം പാടില്ല തുടങ്ങിയവയാണ് നിയന്ത്രണങ്ങൾ.

കാഫിർ സ്ക്രീൻ ഷോട്ട് വിഷയവും യോഗത്തിൽ ചർച്ചയായി. പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്നും ഉടൻ പിടികൂടുമെന്ന് പൊലീസ് ഉറപ്പ് നൽകിയെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.

യോഗത്തിൽ സി.പിഎം,കോൺഗ്രസ്, മുസ്‌ലിം ലീഗ്,ആര്‍.എം.പി, ബി.ജെ.പി പ്രതിനിധികൾ പങ്കെടുത്തു. കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ, വടകര റൂറൽ എസ്പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.