കത്ത് എന്റെ അല്ല; മേയർ ആര്യ രാജേന്ദ്രന്‍ സിപിഎമ്മിന് വിശദീകരണം നൽകി

തിരുവനന്തപുരം. ആര്യ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തില്‍ വിശദീകരണവുമായി മേയര്‍ ആര്യ രാജേന്ദ്രന്‍. പ്രചരിക്കുന്ന കത്ത് താന്‍ തയ്യാറാക്കിയതല്ല. നിയമ നടപടി സ്വീകരിക്കുമെന്നാണ് മേയര്‍ വിശദീകരിക്കുന്നത്.സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് ആര്യ വിശദീകരണം നല്‍കിയത്. താത്കാലിക തസ്തികയിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ ശുപാര്‍ശ ചെയ്യാനാവശ്യപ്പെട്ട് മേയര്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കുകയായിരുന്നു.

കോര്‍പ്പറേഷനിലെ ആരോഗ്യ വിഭാഗത്തില്‍ 295 ദിവസവേതന തസ്തികകളിലേക്കുള്ള മുന്‍ണനാപ്പട്ടിക ആവശ്യപ്പെട്ടായിരുന്നു വിവാദ കത്ത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍ ഹെഡ്ഡില്‍ ഒപ്പോടുകൂടിയാണ് കത്ത് നല്‍കിയത്. കത്ത് പുറത്ത് വന്നതോടെ ബിജെപിയും കോണ്‍ഗ്രസും ശക്തമായ പ്രതിഷേധത്തിലേക്ക് കടന്നു.

അതേസമയം എസ്എടി ആശുപത്രിയില്‍ താത്കാലിക ജീവനക്കാരെ നിയമിക്കാന്‍ പാര്‍ട്ടിയുടെ പട്ടിക ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനില്‍ ആനാവൂര്‍ നാഗപ്പന് കത്ത് അയച്ചു. ഈ കത്തും പുറത്ത് വന്നിരുന്നു. എന്നാല്‍ കത്ത് താന്‍ നല്‍കിയതല്ലെന്നാണ് അനിിന്റെ വിശദീകരണം. സംഭവത്തില്‍ സിപിഎം വിശദീകരണം ചോദിച്ചിട്ടില്ലെന്ന് അനില്‍ പറയുന്നു.