ടി.പി കേസിലെ പ്രതികളെ പുറത്തെത്തിക്കാൻ നീക്കം, പിന്നിൽ മുഖ്യന്റെ വലംകൈ

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ പുറത്തു വിടാൻ നീക്കം നടത്തിയതിനു പിന്നിൽ മുഖ്യമന്ത്രിയുടെ വലം കൈ എന്നുള്ള നിര്ണ്ണായകമായ വിവരങ്ങൾ പുറത്തു വരികയാണ് . ടിപി കേസിലെ പ്രതികള്‍ക്ക് ഇരുപത് വര്‍ഷംവരെ ശിക്ഷായിളവ് പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ഉണ്ടായിരിക്കെ ടി.പി കേസിലെ നാലുമുതൽ ആറുവരെ പ്രതികളായ ടി.കെ. രജീഷ്, ഷാഫി, അണ്ണൻ സിജിത്ത് എന്നി പ്രതികളെ പുറത്തു വിടാൻ വിട്ടയക്കാന്‍ വഴിവിട്ട നീക്കം നടത്തിയത് സി.പി.എം. സംസ്ഥാന സമിതി അംഗം പി. ജയരാജൻ എന്നുള്ള വിവരങ്ങൾ ആണ് പുറത്തു വരുന്നത്.

അതായത് വൻ രാഷ്ട്രീയ നീക്കം തന്നെ ആണ് നടന്നിരിക്കുന്നത്.അതായത് കണ്ണൂർ സെൻട്രൽ ജയിലിൽ ഒരു ഉപദേശക സമിതി ഉണ്ട്,ആ സമിതിയിൽ ഉൾപ്പെട്ട അംഗമാണ് പി. ജയരാജൻ.ഈ ഉപദേശക സമിതിയാണ് 56 പേരുടെ പട്ടിക തയ്യാറാക്കിയത്, അതായത് പി. ജയരാജൻ ഉൾപ്പെട്ട കണ്ണൂർ സെൻട്രൽ ജയിലിലെ ഉപദേശക സമിതിയാണ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി തടവുകാർക്ക് ശിക്ഷായിളവ് നൽകുന്നതിനായി തയ്യാറാക്കിയ 56 പേരുടെ പട്ടികയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മൂന്ന് പ്രതികളെ കൂടി ഉൾപ്പെടുത്തിയത് എന്ന് ആണ് വിവരങ്ങൾ.അതായത് ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പാർട്ടിയുടെ നിർണായകമായ ഇടപെടൽ ഉണ്ടെന്ന് തെളിയിക്കുന്ന വ്യക്‌തമായ വിവരങ്ങൾ തന്നെയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.ഒരു പക്ഷെ ഇരുചെവിയറിയാതെ ഈ കൊടും കുറ്റവാളികൾ പുറത്തു വരുമായിരുന്നു ഈ ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട് ജയിൽ സൂപ്രണ്ട് കണ്ണൂർ സിറ്റി പൊലീസിന് നൽകിയ കത്ത് പുറത്തു വന്നതോടെയാണ് സംഭവം വിവാദമായത്. 20 വർഷം വരെശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി ശിക്ഷിച്ച തടവുകാരെ പുറത്തിറക്കാനുള്ള നീക്കമാണ് നടന്നത്.

കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചതായാണ് ജയിൽ വകുപ്പിന്റെ വിശദീകരണം. പത്തു വർഷം ജയിലിൽ കിടന്നവരെന്ന നിലയിൽ പട്ടികയിൽ ടി.പി. കേസ് പ്രതികൾ സ്വാഭാവികമായി ഉൾപ്പെടുകയായിരുന്നുവെന്നും, ഈ പ്രതികൾക്ക് ശിക്ഷാ ഇളവുകൾ നൽകരുതെന്ന ഹൈക്കോടതി ഉത്തരവ് ജയിൽ സൂപ്രണ്ട് ശ്രദ്ധിച്ചിട്ടുണ്ടാകില്ലെന്നുമാണ് ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ പറഞ്ഞത്. . 2016 മുതൽ പി. ജയരാജൻ കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതിയിലുണ്ട്.

ജയിലിന്റെ നടത്തിപ്പുമായും തടവുപുള്ളികളുടെ മോചനം, ജയിൽ മാറ്റം തുടങ്ങിയ കാര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങൾ തീരുമാനിക്കുന്നതിനുള്ളതാണ് ജയിൽ ഉപദേശക സമിതി. ജയിൽ ഡി.ജി.പി ചെയർമാനായുള്ള സമിതിയിൽ ജില്ലാ സെഷൻസ് ജഡ്ജി, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർ ഔദ്യോഗിക അംഗങ്ങളാണ്.2012 മേയ് നാലിനാണ് ആര്‍എംപി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരനെ വടകര വള്ളിക്കോട് വെച്ച് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.

സിപിഎമ്മില്‍നിന്ന് വിട്ടുപോയി സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയ ചന്ദ്രശേഖരനോടുള്ള പകവീട്ടുന്നതിന് സിപിഎമ്മകാരായ പ്രതികള്‍ കൊലപാതകം നടത്തി എന്നാണ് കേസ്. അതേസമയംഇത് ഏറ്റവും നല്ല വിധിയെന്ന് പ്രതികരിച്ചു കെ കെ രമ രംഗത്ത്‌ എത്തി.ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ അപ്പീലുകളിലെ ഹൈക്കോടതി വിധിയിൽ സന്തോഷമെന്ന് ടി.പിയുടെ ഭാര്യയും വടകര എം.എൽ.എയുമായി കെ.കെ രമ. തങ്ങൾ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ഹൈക്കോടതി ശരിവച്ചിരിക്കുന്നുവെന്ന് രമ പറഞ്ഞു. ഹൈക്കോടതിയ പരിസരത്ത് നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

പൊട്ടിക്കരഞ്ഞുകൊണ്ടാണ് കെ.കെ. രമ വിധി പ്രസ്താവം കേട്ടത്. ‘ഏറ്റവും നല്ല വിധിയാണ് വന്നിരിക്കുന്നത്. ഞങ്ങള്‍ വളരെ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ഹൈക്കോടതിയും ശരിവച്ചിരിക്കുന്നു. വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചു. അതോടൊപ്പം മുന്‍ ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ.കെ കൃഷ്ണന്‍, കൂത്തുപറമ്പിലെ ജ്യോതിബാബു എന്നിവർ കൂടി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാര്‍ട്ടി ആലോചിച്ച് വെട്ടിക്കൊന്നത്. അഞ്ച് മാസം നീണ്ടുനിന്ന വാദമാണ് കോടതിയിൽ നടന്നത്. അഭിഭാഷകർ നല്ല രീതിയിൽ കേസ് കെെകാര്യം ചെയ്തു. ഞങ്ങൾ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് ഇത്’, കെ.കെ. രമ പറഞ്ഞു.

സി.പി.എം തന്നെയാണ് ഇതിനകത്ത് പ്രതിയെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. കെ.കെ. കൃഷ്ണന്‍ അക്കാലത്തെ ഏരിയാ കമ്മിറ്റി അംഗമാണ്. അവരും കൂടെ പ്രതിയാകുന്നതോടെ പാര്‍ട്ടി നേതൃത്വത്തിന്റെ പങ്ക് പുറത്തുവരികയാണ്. വലിയ സാമ്പത്തിക സ്വാധീനവും രാഷ്ട്രീയ സ്വാധീനവുമൊക്കെ കേസിനുണ്ടായിരുന്നു.

കഴിഞ്ഞ അഞ്ച് മാസവും കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാസ്‌കരന്‍ മാഷ് ഇവിടെ വന്ന് സ്ഥിരമായിട്ട് കേസിന്റെ മേല്‍നോട്ടം വഹിക്കുകയായിരുന്നു. പാര്‍ട്ടിയാണ് കേസ് നടത്തിയത്. കൊലയാളികള്‍ക്കായുള്ള കേസും പാര്‍ട്ടിയാണ് നടത്തുന്നത്. ഇപ്പോൾ ലഭിച്ചിരിക്കുന്നത് നീതിയാണ്. ഇനി ഇതുപോലത്തെ കൊലപാതകം നമ്മുടെ നാട്ടില്‍ നടക്കരുത്. അഭിപ്രായം പറഞ്ഞതിന് മനുഷ്യനെ വെട്ടിക്കൊല്ലുന്നത് അവസാനിപ്പിക്കണം. ഇത്തരത്തില്‍ നാട്ടില്‍ നീതി നടപ്പാക്കപ്പെടണം. ഒപ്പം നിന്ന കോടതിക്കും മാധ്യമങ്ങൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും നന്ദി പറയുന്നുവെന്നും രമ പറഞ്ഞു.