ഹൃദയാഘാതം വന്ന രോഗിക്ക് 5മണിക്കൂർ ചികിത്സ നല്കിയില്ല, മൃതദേഹം സർജറി ചെയ്ത് വെറ്റിലേറ്ററിൽ കിടത്തി, എസ്.കെ ആശുപത്രി ,S K HOSPITALS THIRUVANANTHAPURAM

എസ്.കെ ആശുപത്രി ,S K HOSPITALS THIRUVANANTHAPURAM. ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് രോ​ഗിയ്ക്ക് മരണം. തിരുവനന്തപുരം എസ് കെ ആശുപത്രിയിൽ ഹൃദയാഘാതം മൂലം പ്രവേശിപ്പിച്ച രോ​ഗിയ്ക്ക് ചികിത്സ നിക്ഷേധിച്ചു. അഞ്ചുമണിക്കൂറിലധികം ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് രോ​ഗി മരിച്ചു പരാതിയുമായി ബന്ധുക്കൾ. തുടർന്ന് മൃതദേഹം സർജറി ചെയ്ത്, വെന്റിലേറ്ററിൽ കിടത്തിയതായും, ബന്ധുക്കൾ.

ശ്രീരാമകൃഷ്ണ ഹോസ്പിറ്റലിൽ നിന്നും നെഞ്ചുവേദനയായി കൊണ്ടുവന്നു. രോ​ഗിയെ പരിശോധിച്ച് എല്ലാ റിപ്പോർട്ടും കാർഡിയോയിലെ സീനിയർ ഡോക്ടർക്ക് അയച്ചുകൊടുത്തു. അപ്പോൾ ഒരു പ്രശ്നവും ഇല്ലായെന്ന് പറഞ്ഞു. അൻജിയോ​ഗ്രം ചെയ്ത് രക്ഷപെടുമെന്ന് ശ്രീരാമകൃഷ്ണ ഹോസ്പിറ്റലിൽ നിന്നും പറഞ്ഞ രോ​ഗിയ്ക്ക് അത് നടത്താതെ അഞ്ച്ണിക്കൂറോളം ചികിത്സ നല്കിയില്ല. മെഷീൻ കേടാണ് എന്ന് ആശുപത്രി അധികൃതർ ആദ്യമേ പറഞ്ഞില്ല, അങ്ങനെയെങ്കിൽ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുമായിരുന്നുവെന്നും മരിച്ചയാളുടെ സഹോദരൻ. അത് അഞ്ച് മണിക്കൂറിന് ശേഷമാണ് പറയുന്നത്. മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപൊയ്ക്കോളു എന്ന് പറഞ്ഞപ്പോഴേക്കും രോ​ഗി മരിച്ചിരുന്നു. ഇപ്പോൾ ആശുപത്രിക്കാർ ഒന്നും ചെയ്യാൻ പറ്റില്ല എന്നും ആസുപത്രിയിൽ നിന്ന് കൊണ്ടുപോകണം എന്നും പറയുന്നു.

അൻജിയേ​ഗ്രാം മെഷീൻ കംപ്ലെയിന്റെ ആണെന്ന് പറഞ്ഞ് ഇന്നുതന്നെ രണ്ടുമരണം ഉണ്ടായിരിക്കുന്നു. പൊലീസിനോട് പരാതിപ്പെട്ടു. വന്ന് പരാതി എഴുിക്കൊണ്ട് പോയതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല.