ആശുപത്രിയിൽ രോഗിയുടെ ജീവനാണ് പ്രധാനം, അധ്യാപകർ വിഷയത്തിൽ മറുപടി നൽകി, ഹിജാബ് വിഷയത്തിൽ ആരോഗ്യമന്ത്രി

‘ആശുപത്രിയിൽ രോഗിയുടെ ജീവനാണ് പ്രധാനമെന്ന്’ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവാദമായ ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ഭരണകൂടമല്ല വേഷം നിർണയിക്കുന്നത്.

ഓപ്പറേഷൻ തിയേറ്ററിലെ വേഷം നിശ്ചയിക്കുന്നത് വിദഗ്ധരാണ് മന്ത്രി വീണ ജോർജ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓപ്പറേഷന്‍ തീയറ്ററില്‍ മതവിശ്വാസം സംരക്ഷിക്കുന്ന വസ്ത്രം അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ വന്നത് ഏറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.

‘പ്രാധാന്യം രോഗിയുടെ ജീവനാണ്, ഒരു മെഡിക്കൽ കോളജിലെ വിദ്യാർഥികൾ അവരുടെ അധ്യാപകരോട് ഒരു ആവശ്യമുന്നയിച്ചു. അധ്യാപകർ അതിന് മറുപടി നൽകും. തികച്ചും സാങ്കേതികമായ വിഷയമാണിത്. ഡോക്ടർമാരുടെ സംഘടനകൾ തന്നെ അതിനോട് പ്രതികരിച്ചിട്ടുണ്ട്. അത് വിവാദമാക്കേണ്ട കാര്യമില്ല’ മന്ത്രി പറഞ്ഞു.