ജി 20 രണ്ടാം ദിവസം കേരളത്തനിമയിൽ കസവിന്റെ പൊലിമയിൽ സമാപനം

കുമരകം . ഇന്ത്യയുടെ അധ്യക്ഷതയില്‍ കുമരകത്ത് നടക്കുന്ന രണ്ടാമതു ജി 20 ഡവലപ്‌മെന്റ് വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിന്റെ രണ്ടാം ദിവസം കേരളത്തനിമയിൽ കസവിന്റെ പൊലിമയിൽ സമാപനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രതിനിധികളില്‍ വനിതകള്‍ കസവ് സെറ്റ് സാരിയണിഞ്ഞും പുരുഷന്മാര്‍ കസവ് മുണ്ടുടുത്തും കേരളീയ വേഷത്തിൽ ശ്രദ്ധേയനായി. കായലില്‍ സൂര്യാസ്തമയം കാണാനും കേരളത്തിന്റെ പ്രാദേശിക സംസ്‌കാരം അനുഭവിച്ചറിയാനും ഏവരും എത്തിയതും കേരളീയ വേഷത്തില്‍ ആയിരുന്നു.

ജി20 അംഗങ്ങള്‍, ക്ഷണിതാക്കളായ ഒന്‍പതു രാജ്യങ്ങള്‍, വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള എണ്‍പതിലധികം പ്രതിനിധികള്‍ ആണ്കേ പങ്കെടുക്കുന്നത്. കേരളത്തിന്റെ പാട്ടും നൃത്തവും വാദ്യവും ഒക്കെ ആസ്വദിക്കുമ്പോഴും ധരിച്ചിരുന്ന വേഷത്തിലെ കേരളത്തനിമ ഏവർക്കും ഇഷ്ടമായി. ജി 20 അധ്യക്ഷ പദവിയിലിരുന്ന് ഇന്ത്യ കണ്ടെത്തിയ മുന്‍ഗണനാ മേഖലകളെക്കുറി ച്ചുള്ള വിശദമായ ചര്‍ച്ചകള്‍ രണ്ടാം ദിവസവും നടക്കുകയുണ്ടായി.

ആദ്യ സെഷന്‍ പരിസ്ഥിതിക്കായുള്ള ജീവിതശൈലിക്ക് ഊന്നല്‍ നല്‍കിയിട്ടുള്ളതാ യിരുന്നു. യുഎന്‍എഫ്‌സിസി, ലോക ബാങ്ക്, രാജ്യാന്തര ഊര്‍ജ ഏജന്‍സി എന്നിവയില്‍ നിന്നുള്ള വിദഗ്ധര്‍ സംസാരിക്കുകയുണ്ടായി. പരിസ്ഥിതിക്ക് ഉതകുന്ന ജീവിതശൈലിയിലൂടെ വികസനത്തെയും പരിസ്ഥിതി സംരക്ഷണത്തെയും എങ്ങനെ ബന്ധിപ്പിക്കാം, സമ്പദ്വ്യവസ്ഥയുടെ ഹരിതവല്‍ക്കരണത്തിനുള്ള ധനസഹായം, ആഗോള തലത്തില്‍ ലൈഫ് നടപടികള്‍ സൃഷ്ടിച്ച പ്രതിഫലനങ്ങള്‍ എന്നീ വിഷയങ്ങള്‍ സംസാരിച്ചവർ ഉയർത്തി കാട്ടി. വികസനപരവും പാരിസ്ഥിതികവുമായ അജണ്ടകള്‍ തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത രാജ്യങ്ങള്‍ എടുത്ത് പറഞ്ഞു. ഇവ രണ്ടും നേടിയെടുക്കാനുള്ള മാർഗങ്ങളും ചർച്ച ചെയ്യപ്പെട്ടു. പരിസ്ഥിതിക്ക് ഉതകുന്ന ജീവിതശൈലി സംബന്ധിച്ച പൊതുധാരണ രൂപീകരിക്കുന്നതിനായുള്ള ആശയ സമന്വയവും ഉണ്ടായി.

വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളും സമകാലിക വെല്ലുവിളികളും തിരിച്ചറിഞ്ഞ് എസ്ഡിജികള്‍ കൈവരിക്കുന്നതിനുള്ള ജി20 പ്രതിബദ്ധത എങ്ങനെ ശക്തിപ്പെടുത്താ മെന്നും സഹകരിച്ചും കൂട്ടായ പ്രവര്‍ത്തനം വഴിയും അവയെ എങ്ങനെ നേരിടാമെന്നും ചെയ്യാമെന്നും തുടര്‍ന്നുള്ള സെഷനുകളില്‍ പ്രതിനിധികള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. ലോകം അഭിമുഖീകരിക്കുന്ന വികസന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ജി 20ക്കകത്തും പുറത്തും ഏകോപനവും പങ്കാളിത്തവും വര്‍ധിപ്പിക്കണമെന്ന ആവശ്യമാന് മുഖ്യമായും ഉയർന്നത്. ജി 20 ഷെര്‍പ്പകള്‍ക്കി ടയിലും സാമ്പത്തിക രംഗത്തും ഐക്യരാഷ്ട്ര സംഘടനയിലും രാജ്യാന്തര സംഘടനകളിലും ലോകം നേരിടുന്ന വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട തിന്റെ ആവശ്യകതയും അംഗങ്ങൾ ചൂണ്ടി കാട്ടുകയുണ്ടായി.

ജി20യുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സുസ്ഥിര വികസനം കൈവരിക്കുന്നതിനു ഏകോപനവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ സംവിധാനങ്ങളെ ക്കുറിച്ച് ഒഇസിഡി, യുഎന്‍ഡിപി എന്നിവയില്‍ നിന്നുള്ള വിദഗ്ധര്‍ വിശദീകരിക്കുക യുണ്ടായി. എസ്ഡിജികളിലേക്കുള്ള പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള വികസ്വര രാജ്യങ്ങളുടെ താല്‍പര്യം സാക്ഷാത്കരിക്കുന്നതില്‍ ധനസഹായത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, 2030 അജണ്ട യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഉത്തേജനത്തിന്റെ, രാഷ്ട്രീയവും വികസനപരവുമായ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ‘എസ്ഡിജി ഉത്തേജനം’ എന്ന വിഷയത്തില്‍ യുഎന്‍ഡിപി വിശദീകരണം നൽകുകയുണ്ടായി.