അധ്യാപകന്‍ വിദ്യാര്‍ഥിനികളുടെയും അധ്യാപികമാരുടെയും നഗ്നത ഫോണില്‍ പകര്‍ത്തി അറസ്റ്റിലായി.

സ്കൂളില്‍ അച്ചടക്കം പറഞ്ഞു കൊടുക്കുന്ന അധ്യാപകന്‍ വിദ്യാര്‍ഥിനികളുടെയും അധ്യാപികമാരുടെയും നഗ്നത ഫോണില്‍ പകര്‍ത്തിയ സംഭവത്തിൽ അറസ്റ്റിലായി.

സിംഗപ്പൂരിലെ ഒരു സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനാണ് അറസ്റ്റിലായിരിക്കുന്നത്. 100ലേറെ വിഡിയോകള്‍ വിദ്യാര്‍ഥിനികളുടെയും അധ്യാപികമാരുടെയുമായി ഇയാൾ പകർത്തുകയായിരുന്നു. താന്‍ ഇത്തരത്തില്‍ വിഡിയോകൾ പകര്‍ത്തിയതായി ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അധ്യാപകനുള്ള ശിക്ഷ കോടതി പിന്നീട് വിധിക്കും.

വിദ്യാർഥികൾ ഇയാളുടെ മുറിയിലെ കമ്പ്യൂട്ടർ ടേബിളിൽ ഇരിക്കുമ്പോൾ നഗ്‌ന ദൃശ്യങ്ങൾ പകർത്തുകയായിരുന്നു ചെയ്തിരുന്നത്. സമാനരീതിയില്‍ അധ്യാപികയുടെ ദൃശ്യം പകര്‍ത്തിയ ഒരു വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പിടികൂടിയിരുന്നു. വിഡിയോ ഡിലീറ്റ് ചെയ്യുന്നതിന് പകരം അധ്യാപകന്‍ തന്‍റെ ഫോണിലേക്ക് പകര്‍ത്തുകയാണ് ഉണ്ടായത്. കോടതിയിലെ അന്വേഷണ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം പറയുന്നത്.

2015നും 2018നും ഇടക്ക് 156 വിദ്യാര്‍ഥിനികളുടെയും 38 അധ്യാപികമാരുടെയും വിഡിയോകളാണ് ഇയാള്‍ പകര്‍ത്തിയത്. 2018ല്‍ ഒരു അധ്യാപികയാണ് ഇയാളുടെ പ്രവൃത്തി പിടികൂടുന്നത്.

സംഭവം പുറത്ത് അറിഞ്ഞതോടെ ഇയാളെ പിടികൂടുകയായിരുന്നു. കോടതിയില്‍ അധ്യാപകന്‍ കുറ്റസമ്മതം നടത്തി. ഇയാളുടെ വീട്ടിലെ ഹാര്‍ഡ് ഡിസ്കില്‍ നിന്ന് ഇത്തരം 178 വിഡിയോകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മറ്റ് ചടങ്ങുകളിലെ സമാന വിഡിയോകളും ഇക്കൂട്ടത്തിലുണ്ട്. വിവിധ വകുപ്പുകള്‍ കൂടി ചാര്‍ത്തിയ ശേഷം നവംബറില്‍ ഇയാള്‍ക്കുള്ള ശിക്ഷ വിധിക്കാനിരിക്കുകയാണ്.