‘വിവാഹം എന്ന ചിന്ത എന്നെ ഇപ്പോള്‍ ഭയപ്പെടുത്തുന്നു ‘ -അര്‍ച്ചന കവി

വിവാഹം എന്ന ചിന്ത തന്നെ താരം അര്‍ച്ചന കവിയെ ഇപ്പോൾ ഭയപ്പെടുത്തുന്നു. നീലത്താമരയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരം അര്‍ച്ചന കവി ഒരു ഓണ്ലൈനിനോട് പറഞ്ഞ വാക്കുകളാണിത്. ‘വിവാഹം എന്ന ചിന്ത തന്നെ ഇപ്പോള്‍ എന്നെ ഭയപ്പെടുത്തുന്നതാണ്. ഞങ്ങളുടെ ചുറ്റിലും ഒത്തി സന്തോഷത്തോടെ ജീവിക്കുന്ന ദമ്പതികളെ കണ്ടിട്ടുണ്ട്.’- നീലത്താമരയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരം അര്‍ച്ചന കവി പറഞ്ഞു.

ഞാന്‍ അച്ഛനും അമ്മയുമായി എല്ലാ കാര്യങ്ങളും പങ്കുവെക്കുന്നയാളാണ്. ഇമോഷണലായൊരു പ്രശ്നം വന്നാല്‍ അത് എങ്ങനെ നേരിടണമെന്ന് അറിയാത്ത ആളാണ് അബീഷ് എന്നും അര്‍ച്ചന കവി പറഞ്ഞിട്ടുണ്ട്. ‘ഒരു ബ്രേക്ക് കിട്ടിയാല്‍ പൊളിക്കാം എന്ന് എല്ലാവരും പറയാറുണ്ട്. അങ്ങനെയല്ല, അത് നിലനിര്‍ത്തുന്നതാണ് വലിയ വെല്ലുവിളി. ഈ മേഖലയില്‍ ജോലി ചെയ്യുന്നത് ആസ്വദിക്കാനാവുമെങ്കില്‍ തുടരാം. ജയവും പരാജയവുമെല്ലാം അതേ രീതിയില്‍ കാണാന്‍ സാധിക്കണം.’ – അര്‍ച്ചന കവി പറഞ്ഞു.

അബീഷിനൊപ്പം കല്യാണം കഴിഞ്ഞ് മുംബൈയില്‍ താമസിച്ചിരുന്ന സമയത്തായിരുന്നു വീഡിയോകള്‍ ചെയ്ത് തുടങ്ങിയത്. അഭിനേത്രിയാവുമ്പോള്‍ നമ്മളെന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് സ്‌ക്രിപ്റ്റുണ്ടാവും, അത് ചെയ്താല്‍ മതി. അങ്ങനെയല്ല, നീ സ്വന്തമായുണ്ടാക്കൂ. ട്രൈ ചെയ്ത് നോക്കൂയെന്നായിരുന്നു അബീഷ് പറഞ്ഞത്. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. നമ്മള്‍ ചെയ്യുന്നത് കണ്ട് ആളുകള്‍ നമ്മെ സ്വീകരിച്ചാല്‍ അത് വിജയമാണ്. യൂട്യൂബിലേക്ക് നമ്മള്‍ നമ്മളായിത്തന്നെയാണ് വരുന്നത്. ആ സമയത്ത് താരങ്ങളാരും യൂട്യൂബ് ചാനലിലുണ്ടായിരുന്നില്ല. ഇപ്പോ എല്ലാവരും ചെയ്യുന്ന കാര്യമായി മാറിയിരിക്കുകയാണത്. സിനിമയില്‍ വിജയിക്കണമെങ്കില്‍ ചാനല്‍ വേണോ എന്ന് ചോദിച്ച് അബീഷ് അന്ന് കളിയാക്കുമായിരുന്നു -അര്‍ച്ചന കവി പറഞ്ഞു.

ആദ്യം മടിയായിരുന്നു. പിന്നീട് ഞാനും അത് ആസ്വദിച്ച് തുടങ്ങി. അങ്ങനെയാണ് അച്ഛനൊപ്പം വര്‍ക്ക് ചെയ്തത്. നമുക്കിത് ചെയ്യാമെന്ന് പറഞ്ഞ് അച്ഛനെ വിളിച്ചിരുന്നു. അഭിനയിക്കാനറിയില്ലെങ്കില്‍ അപ്പോള്‍ത്തന്നെ പിരിച്ച് വിട്ടോളൂ എന്ന് പ്രൊഡക്ഷന്‍ ടീമിനോട് പറഞ്ഞിരുന്നു. അത് ഷൂട്ട് ചെയ്ത് കണ്ടുകഴിഞ്ഞപ്പോഴാണ് എന്നെക്കൊണ്ട് പറ്റുമെന്ന് മനസിലാക്കിയത് -അര്‍ച്ചന കവി പറഞ്ഞു.

ഞാനും അബീഷും ചെറുപ്പം മുതലേ അറിയാവുന്നവരാണ്. ഞങ്ങളൊന്നിച്ച് ജോലി ചെയ്തിട്ടുണ്ട്. ആങ്കറിങ് ചെയ്തിരുന്ന സമയത്ത് ഇതൊന്ന് ശരിയാക്കിത്താടോ എന്നൊക്കെ പറയുമായിരുന്നു. കാര്യങ്ങളെക്കുറിച്ചെല്ലാം സംസാരിക്കുന്നവരാണ് ഞങ്ങള്‍. അങ്ങോട്ടും ഇങ്ങോട്ടും നന്നായി അറിയാമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. വിവാഹത്തെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകള്‍ തികച്ചും വ്യത്യസ്തമായിരുന്നു. ഞങ്ങളുടെ ആവശ്യങ്ങളിലും സമാനതകളുണ്ടായിരുന്നില്ല. ഞങ്ങളുടെ സൗഹൃദം ഞങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ട കാര്യമായിരുന്നു. അന്യോന്യം കാണാന്‍ പോലും പറ്റാത്ത അവസ്ഥ വരരുതെന്നാഗ്രഹിച്ചിരുന്നു -അര്‍ച്ചന കവി പറഞ്ഞു.