ഞങ്ങടെ വീടുകൾ കടൽ കൊണ്ട് പോയി ;പ്രേമചന്ദ്രനെ വളഞ്ഞ് വാടികക്കാർ

കൊല്ലത്ത് തീരദേശത്ത് ഉപരോധം.കൊല്ലം വാടിയിൽ കടലാക്രമണം രൂക്ഷമായതിനെത്തുടർന്ന് നിരവധി വീടുകൾ പൂർണ്ണമായും ഭാ​ഗികമായും നശിച്ചു. പ്രദേശത്തുള്ളവരെല്ലാം പ്രതിഷേധവുമായി റോഡ് തട‍ഞ്ഞു. പ്രേമചന്ദ്രനെ വഴിതടഞ്ഞു വാടിക്കാർ.

ഓരോ പ്രാവശ്യവും കടലാക്രമണം കൊണ്ട് വീട് നഷ്ടപ്പെടുന്നവരും, സമ്പത്തും നഷ്ടപ്പെടുമ്പോൾ വന്നെത്തി നോക്കുന്ന ജനപ്രതിനിധികൾ ഉടൻ പരിഹാരം കാണാം എന്ന വ്യാജ വാ​ഗ്ദാനം നൽകി കടന്നുപോകും. ദുരിതത്തിലാകുന്നത് ഇത് വിശ്വസിക്കുന്ന പാവം ജനത.

ഇത്തവണ ഞങ്ങൾ ആർക്ക് വോട്ട് ചെയ്യും എന്ന് പ്രദേശവാസികൾ ചോദിക്കുന്നു. ജനങ്ങൾക്ക് നല്ലത് ചെയ്യാൻവേണ്ടി ജനങ്ങൾ തിരഞ്ഞെടുത്തുവിടുന്നവർ അത് ചെയ്യാതെ വരുമ്പോൾ എന്താണ് ചെയ്യേണ്ടത്.