മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു വരുമ്പോൾ ദാ ഇതൊന്നു കണ്ടു നോക്കണം. സർക്കാരിന്റെ റോഡിലെ കുഴിയടയ്ക്കുന്ന പദ്ധതി ആണിത്, ഇവിടെ മഴ ആയതു കൊണ്ട് റോഡ് മുഴുവൻ വെള്ളം ആണ്. അത് കൊണ്ട് തന്നെ ഈ വെള്ളം അവിടെ നിന്ന് തിരിച്ചുവിടാതെ ആ കുഴിയിൽ ഉള്ള വെള്ളം ഒരു തുണികൊണ്ട് മുക്കി തുടച്ചെടുത്തു കുഴിയടയ്ക്കണം, പണി തീർക്കണം, വൈകിട്ട് പൈസ വാങ്ങണം വീട്ടിൽ പോകണം .

ശ്രീകൃഷ്ണപുരം ചന്തപ്പുര വള്ളുവനാട് ആശുപത്രിക്ക് സമീപം ആണ് ഈ ഗമണ്ടൻ പണി നടന്നത്.റോഡിലുള്ള വെള്ളംതിരിച്ചുവിടാതെ കുഴിയിൽ ഉള്ള വെള്ളം തുണികൊണ്ട് മുക്കി തുടച്ചെടുത്താണ് കുഴിയടക്കുന്നത് എന്തൊരു വിരോധാഭാസം. മഴ പെയ്തു കൊണ്ടിരിക്കുന്നു ഈ കുഴി അടച്ചത് കൊണ്ട് എന്തു പ്രയോജനം മഴയത്ത് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്,

അത് മാത്രമല്ല ..
ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ നടന്നത് കൊണ്ടാവും റോഡിലെ കുഴികൾ കണ്ട് മുഖ്യൻ പേടിച്ചു 24 കിലോമീറ്ററിന് പകരം 40 കിലോമീറ്റര്‍ സഞ്ചരിച്ചത് , റോഡിലെ കുഴികളെ പേടിച്ച് യാത്രയുടെ വഴിമാറ്റി മുഖ്യമന്ത്രിക്ക് സോഷ്യൽ മീഡിയിൽ ട്രോളോട് ട്രോൾ .മരുമകന്റെ പൊട്ടി പൊളിഞ്ഞ റോഡിനെ കുറ്റം പറയാൻ പറ്റില്ലലോ അതുകൊണ്ടു തന്നെ തൃശൂര്‍ രാമനിലയത്തില്‍ എത്താൻ മുഖ്യൻ നന്നേ പാടുപെട്ടു ,ഒടുവിൽ കുണ്ടും കുഴിയും പേടിച്ചു കുറ്റിപ്പുറം സംസ്ഥാന പാത ഒഴിവാക്കി വടക്കാഞ്ചേരി വഴി വെച്ച് പിടിച്ചാണ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂര്‍ രാമനിലയത്തില്‍ ചുറ്റി കറങ്ങി എത്തിയത്. ഈ കുഴികൾ ഒഴിവാക്കുന്നതിന് വേണ്ടി 24 കിലോമീറ്ററിന് പകരം മുഖ്യമന്ത്രി സഞ്ചരിച്ചത് 40 കിലോമീറ്ററോളമാണ്.കുന്നംകുളം ചൂണ്ടല്‍ സംസ്ഥാന പാതയിലെ വലിയ കുഴികൾ പേടിച്ചാണ് മുഖ്യൻ 40 കിലോമീറ്റർ സഞ്ചരിച്ചത് എന്നാണ് വിവരങ്ങൾ. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും തൃശൂരിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര കറങ്ങി തിരിഞ്ഞാണ് പോയത്. കുഴികള്‍ ഒഴിവാക്കാന്‍ 24 കിലോമീറ്ററിന് പകരം മുഖ്യമന്ത്രിയും സംഘവും 40 കിലോമീറ്റര്‍ ചുറ്റിതിരിഞ്ഞാണ് തൃശൂരിലെത്തിയത്.

പുഴക്കല്‍ മുതല്‍ കുന്നംകുളം വരെയുള്ള റോഡിലെ കുഴികള്‍ക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് ഈ വഴി ഒഴിവാക്കിയുള്ള മുഖ്യമന്ത്രിയുടെ യാത്ര. കുഴികള്‍ അടയ്ക്കാത്തതില്‍ പ്രതിഷേധിച്ചത് ഈ മാസം 26-ന് സ്വകാര്യ ബസ് ഉടമകള്‍ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, സമൂഹ മാധ്യമങ്ങളിൽ നിരവധി പൊങ്കാല തന്നെ ഇതിനെതിരെ വരികയാണ്,ഗുരുവായൂർ, കുന്നംകുളം, ചാവക്കാട് എന്നീ ഭാഗത്തേക്ക് പോകുന്നവർ, തൃശൂർ നിന്നും വടക്കാഞ്ചേരി വഴി കുന്നംകുളത്ത് എത്തിയാൽ, അവിടെനിന്നും വളരെ അടുത്താണ്, ഗുരുവായൂരും, ചാവക്കാടും..!!! ദൈവത്തിൻ്റെ സ്വന്തം നാട്, കേരളം.. കൊച്ചു കേരളത്തിലെ റോഡുകൾ,UK യിലെ പോലെയോ, സിംഗപ്പൂരിലെ പോലെയോ ആകാൻ അനുവദിച്ചു കൂടാ… അമിത വേഗം നിയന്ത്രിക്കാനും, അപകടങ്ങൾ കുറക്കാനും റോഡിലെ കുഴികൾ വളരെ ഫലപ്രദം ആണെന്ന് തോനുന്നു..

ഓരോരോ കണ്ടു പിടുത്തങ്ങൾ ..!!മുഖ്യമന്ത്രിയല്ലേ, പോരാത്തതിന് പുരാവസ്തുവും, അനക്കാതെ, കുലുങ്ങാതെ, ചരിയാതെ കൊണ്ടുപോകണ്ടേ, പിന്നെ സർക്കാർ ചിലവിൽ പെട്രോളും 22 കിലോമീറ്റർ കുന്നംകുളം കേച്ചേരി വഴി തൃശൂർ,, പക്ഷേ, അത്രയും ദൂരം പോകണമെങ്കിൽ മുഖ്യമന്ത്രി ആയാലും 45 മിനിറ്റെടുക്കും, കാരണം റോഡിലെ കുഴികൾ, കുന്നംകുളം വടക്കാഞ്ചേരി വഴി തൃസൂർ 40 കിലോമീറ്റർ, പുരാവസ്തുവിനെയും കൊണ്ട് സർക്കാർ വാഹനം ആ വഴിക്കുപോയി, അതാകുമ്പോൾ കുഴിയില്ല, അനക്കാതെ കൊണ്ടുപോകാം,പെട്രോൾ മാത്രം കൂടുതൽ മതി,,
ഞങ്ങൾ അങ്ങനെ വഴിമാറി വേറെ വേറെ വഴിയിലൂടെ പോകും നീയൊക്കെ കുഴിയുള്ള വഴിയേ പോയാ മതി

തികച്ചും വസ്തുത വിരുദ്ധമായ ഒരു വാർത്ത യാണ് ഇതു……ചൂണ്ടൽ മുതൽ കൈപ്പറബ് വരെ ഉള്ള റോഡ് വളരെ വളരെ മോശം ആണ്…..
നല്ല ബ്ലോക്കും ഉണ്ട്….ആ റോഡിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് മെല്ലെ പോയാൽ കാര്യങ്ങൾ നടക്കില്ല….
വേഗം പോണം. പിന്നെ ഇതൊന്നും അല്ലാട്ടാ പ്രധാന കാര്യം മോശം റോഡിലൂടെ വാഹനം ഓടിച്ചിട്ട് ആ വണ്ടികൾ എല്ലാം കംപ്ലൈന്റ് ആവും…
നമ്മുടെ ഒക്കെ കൊടുക്കുന്ന tax കൊണ്ട് വാങികുന്നത് അല്ലെ ഇതൊക്കെ, അപ്പൊ ഇതൊക്കെ നാശം ആയാൽ നമുക്ക് തന്നെ അല്ലെ നഷ്ടം…….
അത് കൊണ്ടാണ് ഇത്ര ചുറ്റി വളഞ്ഞു പോയത്…

അല്ലതെ നിങ്ങൾ പറയുന്ന പോലെ ഒന്നും അല്ലാ……… കാര്യങ്ങൾ……ഇവരുടെ ഈ നല്ല മനസിനെ വെറുതെ കുറ്റപ്പെടുത്തരുത് പ്ലീസ് .വണ്ടിയല്ലേ വഴി തിരിച്ച് വിടാൻ പറ്റൂ. കുഴിയെ വഴി തിരിച്ച് വിടാൻ പറ്റൂല്ലല്ലോ. റോഡിലെ കുഴി ഒഴിവാക്കാനുള്ള പുതിയ പദ്ധതി..കുഴിയില്ലാത്ത വഴിയിലൂടെ പോവുക എന്ന് സഖാവ് പിണറായി വിജയൻ.