കന്യാസ്ത്രീയെ കാണാന്‍ ഇല്ലെന്ന് മഠം അധികൃതരുടെ പരാതി, വിശദാംശങ്ങളിങ്ങനെ…

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കന്യാസ്ത്രീ വിവാഹം ചെയ്തു. കഴിഞ്ഞ 30നാണ് അര്‍ത്തുങ്കല്‍ മഠത്തിലെ 33 വയസുകാരിയായ കന്യാസ്ത്രീയെ കാണാതായത്. അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കന്യാസ്ത്രീ വിവാഹിതയായ വിവരം അറിഞ്ഞത്. ജന്മഭൂമിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട തൃശൂര്‍ സ്വദേശിയായ യുവാവുമായി പ്രണയത്തിലായ ഇവര്‍ നാടുവിടുകയായിരുന്നു. തൃശൂരിലെ ക്ഷേത്രത്തില്‍ ഹിന്ദു ആചാരപ്രകാരം വിവാഹിതയായശേഷം കഴിഞ്ഞ രണ്ടിന് ഇവര്‍ അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷനില്‍ എത്തി. പോലീസ് ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഭര്‍ത്താവിനൊപ്പം വിട്ടയച്ചു. ഫെയ്സ് ബുക്ക് ചാറ്റിംഗും മറ്റും മഠത്തിന് അറിയാമായിരുന്നു. അതുകൊണ്ടാണ് കാണാതായതില്‍ കേസ് നല്‍കിയത്. ഈ സംഭവത്തില്‍ പൊലീസിനും മറ്റൊന്നും ചെയ്യാനില്ലായിരുന്നു.

കന്യാസ്ത്രീയും ഭര്‍ത്താവും സ്റ്റേഷനിലെത്തി വിവാഹ കാര്യം അറിയിച്ചു. സഭാ വസ്ത്രത്തിലായിരുന്നില്ല യുവതി അപ്പോഴും സ്റ്റേഷനിലെത്തിയത്. തനിക്ക് ഇഷ്ടമുള്ളയാളുടെ കൂടെ കഴിയാനാണ് ഇഷ്ടമെന്നും പറഞ്ഞു. ഇതോടെ പൊലീസിനും മറ്റൊന്നും ചെയ്യാനായില്ല. കേസ് എടുത്തതു കൊണ്ട് തന്നെ ഇവരെ മജിസ്ട്രേട്ടിന് മുമ്ബില്‍ കൊണ്ട് പോയി. അവിടേയും കാര്യങ്ങള്‍ യുവതി ആവര്‍ത്തിച്ചു. ഇതോടെ കേസും തീര്‍ന്നു. ഭര്‍ത്താവിനൊപ്പം പോകാന്‍ കോടതി അനുവദിക്കുകയും ചെയ്തു. ആര്‍ത്തുങ്കലിലെ മഠം ഇതിനോട് വ്യക്തമായി ഇനിയും പ്രതികരിച്ചില്ല. മൗനം തുടരുകയാണ് സഭാ നേതൃത്വവും.

മാസങ്ങള്‍ നീണ്ട ഫെയ്സ് ബുക്ക് പ്രണയമാണ് വിവാഹത്തില്‍ കലാശിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് മതമാറ്റമെന്ന് യുവതി കോടിയേയും അറിയിച്ചു. അതുകൊണ്ട് തന്നെ യുവതിയുടെ ഭര്‍ത്താവിനേയും കുടുക്കാനായില്ല.