സ്ത്രീവേഷം ധരിച്ചെത്തി ട്രെയിനിൽ കവർച്ച പ്രതി അറസ്റ്റിൽ

എറണാകുളം : ട്രെയിനിനുള്ളിൽ സ്ത്രീവേഷം ധരിച്ചെത്തി മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. അസം സ്വദേശി അസദുൽ അലിയാണ് അറസ്റ്റിലായത്. ആലുവ പൊലീസാണ് പ്രതിയെ പിടികൂടിയത്. നെടുമ്പാശേരിയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ സുഹൈലിന്റെ ബാ​ഗാണ് പ്രതി മോഷ്ടിച്ചത്.

നാട്ടിലേക്ക് പോകുന്നതിനായി റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു സുഹൈൽ. പാസ്പോർട്ട്, ഡ്രൈവിം​ഗ് ലൈസൻസ് മുതലായ രേഖകൾ ബാ​ഗിലുണ്ടായിരുന്നു. യുവാവിൽ നിന്ന് ബാ​ഗ് മോഷ്ടിച്ച ശേഷം പ്രതി കടന്നുകളയുകയായിരുന്നു.

സംഘമായാണ് ഇവർ മോഷണം നടത്തുന്നതെന്നും ഇയാളുടെ സുഹൃത്തുക്കൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.