പീഢന കേസിൽ തേഞ്ഞൊട്ടി മമത, ഹൈക്കോടതിയിൽ നിന്നും പ്രഹരം

പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ സി വി ആനന്ദബോസിനെതിരെ മമത ബാനർജിയും പോലീസും എടുത്ത ലൈംഗീക പീഢന കേസിൽ കൊല്ക്കത്ത ഹൈക്കോടതിയുടെ സ്റ്റേ. രാഷ്ട്രീയം കളിക്കാൻ പോലീസിനെ ഉപയോഗിക്കുന്നതിനു മുന്നറിയിപ്പ്. മമത ബാനർജിക്ക് വൻ തിരിച്ചടിയാണിത്. സഹോദരി എന്ന് താൻ വിളിച്ച മമതയേ ഇനി ദൈവത്തിനു പോലും രക്ഷിക്കാൻ ആകുമോ എന്ന സംശയം വിധി അറിഞ്ഞ് ഡോ സി വി ആനന്ദബോസ് പ്രതികരിച്ചു. കൊൽക്കത്തയിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങിനെ

പശ്ചിമബം​ഗാൾ ഗവർണർക്കെതിരായ ലൈംഗിക പീഡനപരാതിയിൽ മമതാ ബാനർക്കും, ബംഗാൾ പോലീസിനും നേരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഗവർണർ ആനന്ദബോസിനെ ദുരുദ്ദേശപരവും കൃത്രിമവും നികൃഷ്ടവുമായ ആരോപണങ്ങൾ ഉന്നയിച്ച് ആരോപണങ്ങളുടെ പേരിൽ അപമാനിക്കാൻ ശ്രമിച്ച മമത സർക്കാരിനെയാണ് കൊൽക്കത്ത ഹൈക്കോടതി വിമർശിച്ചിരിക്കുന്നത്.

ബം​ഗാൾ ​ഗവർണർക്കെതിരെ മമതയുടെ പൊലീസ് ഉണ്ടാക്കിയ കള്ളക്കേസ് ഒരു ബലൂൺപോലെ പൊട്ടിപ്പോയിരിക്കുന്നു. അനീതിയ്ക്കതിരെ പ്രവർത്തിക്കുന്ന ​ഗവർണർക്കെതിരെ പൊലീസിനെ ഉപയോ​ഗിക്കുന്ന നീക്കങ്ങൾ ഇവിടെ അവസാനിച്ചിരിക്കുന്നു. മമത ബാനർജിയുടെ കുതതന്ത്രങ്ങൾക്കഉള്ള അടി തന്നെയാണ് കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്. ഭരണഘടനാപരമായ അധികാരങ്ങൾ ​ഗവർണർക്കുണ്ട്. ആ അധികാരം ലംഘിച്ച് മമതയുടെ സർക്കാർ ​ഗവർണർക്കെതിരെ കള്ളക്കേസ് ഉണ്ടാക്കി, രാജ്ഭവൻ ഉദ്യാ​ഗസ്ഥരരെ ദ്രോഹിക്കുകയും ചെയ്തു. ഈ നടപടികളൊക്കെ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചു. അന്വേഷണം സ്റ്റേ ചെയ്യുകയും ചെയ്തിരിക്കുന്നു. നടപടികളും എഫ്ഐആറും റദ്ദാക്കാനുള്ള നീക്കം ആരംഭിച്ചു.