‘ബിജെപിയെ പൊക്കി പറഞ്ഞ് സിനിമ ചെയ്യുന്ന സിംഹവാലൻ കുരങ്ങന്മാർ ഉണ്ടാവും എന്നെ ആ കൂട്ടത്തിൽ കൂട്ടണ്ട’ – ഐഷ ഫാത്തിമ

കൊച്ചി . ‘ഫ്ലഷ്’ എന്ന ചിത്രത്തിന്റെ പേരിൽ നിർമ്മാതാവ് ബീനാ കാസിമിന് എതിരായ രൂക്ഷവിമർശനവുമായി സംവിധായിക ഐഷ ഫാത്തിമ രംഗത്ത്. ബീനാ കാസിമിന്റെ ഭർത്താവ് ബിജെപിയിൽ ആയതിനാൽ സിനിമയെ ബിജെപി വത്കരിക്കാൻ നിൽക്കേണ്ടെന്ന് ഐഷ ഫാത്തിമ പറയുന്നു. ബിജെപിയെ പൊക്കി പറഞ്ഞ് സിനിമ ചെയ്യുന്ന കുറേ സിംഹവാലൻ കുരങ്ങന്മാർ ഉണ്ടാകും. എന്നാൽ, തന്നെ ആ കൂട്ടത്തിൽ കൂട്ടണ്ട. ഐഷ ഫാത്തിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നു.

സത്യത്തിൽ ശുദ്ധ മണ്ടത്തരം നിറഞ്ഞതാണ് ഈ പോസ്റ്റ്. ഐഷ ഫാത്തിമ തന്നെ പറയുന്നു നിർമ്മാതാവ് അറിയാതെ താൻ ചില അനുമതികൾ ഷൂട്ടിങ്ങിനായി വാങ്ങിയിട്ടുണ്ടെന്ന്. ഇതിൽ നിന്ന് തന്നെ ഐഷ ഫാത്തിമ ആ സിനിമയുടെ നിർമ്മാതാവുമായുള്ള ചട്ട വട്ടങ്ങൾ ഷൂട്ടിങ്ങിനു മുൻപേ ലംഘിച്ചിരുന്നു എന്ന്. ഇനി പോസ്റ്റ് വായിക്കാം

ഐഷ ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ.

ബീനാ കാസിം എന്തൊക്കെ മണ്ടത്തരമാണ് എന്റെ ഫ്രണ്ടിനെ മുൻനിർത്തികൊണ്ട് പറഞ്ഞോണ്ടിരിക്കുന്നത്…? അഡ്വക്കേറ്റ് ആറ്റബി എന്റെ സുഹൃത്താണ് അവൾക്ക് ഈ സിനിമയെ പറ്റി യാതൊരു അറിവുമില്ല, മീഡിയയിൽ അവൾ പറയുന്ന കാര്യങ്ങൾ കേട്ടപ്പോൾ ബീനാ കാസിമിന് മറുപടി തരണമെന്ന് തോന്നി…നിങ്ങൾ കെട്ടിചമച്ചു തുപ്പി കൊടുത്ത കഥകളാണ് അവൾ പറഞ്ഞോണ്ടിരിക്കുന്നത്…

1: ഒരു സിനിമ സംവിധായിക സ്ക്രിപ്റ്റ് അനുസരിച്ചു ലൊക്കേഷൻ നോക്കി കഴിഞ്ഞാൽ പിന്നെ ആ ലോക്കഷനിലേക്കുള്ള പെർമിഷൻ എടുക്കാൻ പ്രൊഡക്ക്ഷൻ കൺഡ്രോളറേയാണ് ഏല്പിക്കാർ…Flush എന്ന സിനിമയുടെ ലൊക്കേഷൻ ലക്ഷദ്വീപിലെ കവരത്തി, അഗത്തി,മിനികോയി, ബംഗാരം, ചെത്ത്ലാത്ത് എന്നി ദ്വീപുകളിലായിട്ടാണ് ചിത്രികരിക്കാൻ ഉദ്ദേശിച്ചതും പ്രൊഡഷൻ കൺഡ്രോലർ യാസറെ വിളിച്ച് ഞാനത് ഏർപ്പെടുത്തിയതുമാണ്, അവൻ പോയി പെർമിഷൻ വാങ്ങിയതിന്റെ തെളിവുണ്ട് കാരണം അന്ന് ബീന കാസിം എന്ന പ്രൊഡ്യൂസറിന് ഒരു ബാനർ ഉണ്ടായിരുന്നില്ല,

അത് കാരണം യാസർ അവന്റെ പേരിൽ രജിസ്റ്റർ ചെയ്ത ബാനറിന്റെ (BigmentHouse production) ലെറ്റർ പാഡിൽ കൂടിയാണ് flush ന്റെ പെർമിഷന് വേണ്ടി അഡ്മിനിക്ക് എഴുതികൊടുത്തത്, എന്നിട്ടിപ്പോ പറയുന്നു ലക്ഷദ്വീപിലെ ബിജെപിയാണ് അതൊക്കെ ചെയ്ത് തന്നെന്നു നിങ്ങളിൽ ആരെയാണ് ഞാൻ പെർമിഷൻ ചോദിച്ചിട്ടും ഹെൽപ്പ് ചോദിച്ചിട്ടും വിളിച്ചത്? ഒന്ന് പറയാമോ? ബീനാ കാസിമിന്റെ ഭർത്താവ് ബിജെപി ആയത് കൊണ്ട് സിനിമയെ ബിജെപി വത്കരിക്കാൻ നിൽക്കണ്ട…

2: പിന്നെ flush എന്ന സിനിമയിൽ കൂടി L.J. P എന്നും പറഞ്ഞ് B.J.P യെ താഴ്ത്തി കെട്ടിയെന്നുള്ളതും ഒരു കാരണമാണെങ്കിൽ അത് ഞാനങ് സഹിച്ചു, കാരണം ബിജെപിയെ പൊക്കി പറഞ്ഞ് സിനിമ ചെയ്യുന്ന കൂറേ സിംഹവാലൻ കുരങ്ങൻമാർ ഉണ്ടാവുമായിരിക്കും എന്നെ ആ കൂട്ടത്തിൽ കൂട്ടണ്ട…ഈ ബീന കാസിം വാ തുറക്കില്ലേ?

മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാതെ നിങ്ങൾ തന്നെ മുന്നോട്ടു വരണം… നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് : ഒരു സിനിമയെ നിങ്ങളെല്ലാവരും കൂടി ചേർന്ന് കുത്തി കൊന്നു, എന്നിട്ടും നിങ്ങളുടെ പക തീർന്നില്ല, നിങ്ങൾ അതിനേ പോസ്റ്റ്‌മോർട്ടം ചെയ്ത് അതിനകത്തുള്ള എല്ലാ അവയവങ്ങളെയും പുറത്തെടുത്തു കുഴിച്ച് മൂടി, എന്നിട്ടും നിങ്ങളുടെ പക തീർന്നില്ല നിങ്ങളതിനെ എടുത്ത് മോർച്ചയിൽ വെച്ചോണ്ടിരിക്കുന്നു… ആ മോർച്ചറിയിൽ ഇരിക്കുന്ന ബോഡി എങ്കിലും ഞങ്ങൾ ബന്തുക്കൾക്ക് വിട്ട് താ… ഇത്രയേ എനിക്ക് ബീനാ കാസിനോട് പറയാനുള്ളൂ…