മൂന്നാം മോദി ഉഗ്രരൂപം,കാശ്മീരിൽ സർവ്വ സന്നാഹം വ്യന്യസിപ്പിക്കാൻ ഡോവലിനോട് മോദി

ജമ്മു കാശ്മീരിൽ കനത്ത നടപടികൾക്ക് വീണ്ടും നരേന്ദ്ര മോദി സർക്കാർ ഒരുങ്ങുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും സംഘത്തേയും വിളിച്ചുവരുത്തി പ്രധാനമന്ത്രി.കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നാല് ഏറ്റുമുട്ടലുകൾ നടന്നതിന് ശേഷം ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ഭീകരന്മാർക്ക് എന്ത് തിരിച്ചടി നല്കാനാകും എന്ന് പ്രധാന മന്ത്രി അജിത് ഡോവലിനോട് ചോദിച്ചു.

ഭീകരർ നടത്തുന്ന ആക്രമണങ്ങൾക്ക് എപ്പോഴും നമ്മൾ തിരിച്ചടി നല്കുകയും ഭീകരരേ വധിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അതിനപ്പുറം ആദ്യം ആ ഭാഗത്തേക്ക് എന്ത് തിരിച്ചടി നല്കാനാകും എന്ന് പ്രധാന മന്ത്രി ചോദിച്ചു.സായുധ സേനയുടെ ഭീകരവിരുദ്ധ ശേഷിയുടെ മുഴുവൻ സന്നാഹവും ജമ്മുകാശ്മീരിൽ ഉടൻ വ്യന്യസിക്കാൻ പ്രധാന മന്ത്രി നിർദ്ദേശിച്ചു. എൻ ഡി എയുടെ പുതിയ സർക്കാർ അധികാരൻ ഏറ്റെടുത്ത മണിക്കൂറിൽ കാശ്മീരിൽ നടന്ന ഭീകരാക്രമനത്തിൽ പകരം വീട്ടാൻ തന്നെയാണ്‌ നരേന്ദ്ര മോദിയുടെ തീരുമാനം. കാശ്മീരിൽ മുഴുവൻ വീണ്ടും വർദ്ധിത സേനാ വ്യന്യാസം തന്നെയാണ്‌ ഉണ്ടാവുക. ഒരിക്കൽ ശാന്തമായ കാശ്മീർ താഴ്വാരം ഇപ്പോൾ വീണ്ടും ഒരു യുദ്ധ സമാന അന്തരീക്ഷത്തിലേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല.

ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും പ്രധാനമന്ത്രി സംസാരിച്ചു. കേന്ദ്രഭരണ പ്രദേശത്തിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചും സായുധ സേന നടത്തുന്ന തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രിക്ക് പൂർണ്ണ അവലോകനം നൽകി.

പ്രധാനമന്ത്രി അമിത്ഷായുമായി സംസാരിച്ചപ്പോൾ സുരക്ഷാ സേനയെ വിന്യസിക്കുന്നതിനെക്കുറിച്ചും ഭീകരവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. പ്രധാനമന്ത്രി ജമ്മു കശ്മീർ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയുമായി സംസാരിക്കുകയും കേന്ദ്ര ഭരണ പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. തദ്ദേശഭരണ സ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ഇന്നലെ പുതിയ ഏറ്റുമുട്ടലുണ്ടായി, ഒരു സൈനികന് പരിക്കേറ്റു. കഴിഞ്ഞ 96 മണിക്കൂറിനോ നാല് ദിവസത്തിനോ ഉള്ളിൽ ദോഡയിലെ രണ്ടാമത്തെയും കേന്ദ്രഭരണപ്രദേശത്ത് നാലാമത്തെയും ആക്രമണമാണിത്. ജൂൺ 9ന് റിയാസി ജില്ലയിൽ ഒരു ബസിൽ തീർഥാടകർക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം തെക്കൻ കത്വ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിൽ 2 ഭികരന്മാരേ വധിച്ചിരുന്നു. ബസ് ആക്രമിച്ച ഭീകരന്മാരേ ആയിരുന്നു വധിച്ചത്, എന്നാൽ അതിനാൽ അവിടം കൊണ്ടും ഇപ്പോൾ വിഷയം ഒതുക്കാൻ നരേന്ദ്ര മോദി ആഗ്രഹിക്കുന്നില്ല.

മൂന്നോ നാലോ ഭീകരർ അടങ്ങുന്ന ഒരു സംഘം ദോഡയുടെ ഉയർന്ന പ്രദേശങ്ങളിൽ ഉണ്ടായിരുന്നു, വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശത്ത് അവരെ കണ്ടെത്തി വധിക്കുകയാണ്‌ ഇപ്പോൾ സൈന്യം ലക്ഷ്യം വയ്ക്കുന്നത്. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശത്ത് അവരെ നിർവീര്യമാക്കാൻ തിരച്ചിൽ നടക്കുന്നുണ്ടെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഇന്ന് രാവിലെ പറഞ്ഞിരുന്നു.

ചൊവ്വാഴ്ച രാത്രി മലയോര ജില്ലയിലെ ഭാദേർവ-പത്താൻകോട്ട് റോഡിൽ ചാറ്റർഗല്ലയുടെ മുകൾ ഭാഗത്തുള്ള സംയുക്ത ചെക്ക്‌പോസ്റ്റിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രാഷ്ട്രീയ റൈഫിൾസിലെ അഞ്ച് സൈനികർക്കും ഒരു പ്രത്യേക പോലീസ് ഓഫീസർക്കും (എസ്‌പിഒ) പരിക്കേറ്റു.

ഇതിനാൽ തന്നെ സൈനീക അംഗ സംഖ്യ കൂട്ടുകയാണിപ്പോൾ.വലയം ശക്തമാക്കാൻ മേഖലയിൽ സേനാംഗങ്ങൾ എത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ദോഡയിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണവും ജമ്മു കശ്മീരിൽ മൂന്ന് ദിവസത്തിനിടെ നാലാമത്തെ സംഭവവുമാണിത്.ഛത്തർഗല്ല ചുരത്തിൽ തീവ്രവാദി ആക്രമണത്തിൽ അഞ്ച് രാഷ്ട്രീയ റൈഫിൾസ് ഉദ്യോഗസ്ഥർക്കും ഒരു സ്‌പെഷ്യൽ പോലീസ് ഓഫീസർക്കും പരിക്കേറ്റിരുന്നു. മറ്റൊരു സംഭവത്തിൽ, കത്വ ജില്ലയിൽ സുരക്ഷാ സേന ഒരു പാകിസ്ഥാൻ ഭീകരനെ വധിച്ചു. ബുധനാഴ്ച രണ്ടാമത്തെ ഭീകരനെയും വധിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ അവസാനിച്ചത്. ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു.