കപ്പിള്‍സ് കഫെ 300 രൂപയ്ക്ക് കമിതാക്കള്‍ക്ക് സ്വകാര്യമായി സല്ലപിക്കാൻ തലസ്ഥാനത്ത്

കമിതാക്കള്‍ക്ക് സ്വകാര്യമായി സല്ലപിക്കാൻ തലസ്ഥാനത്ത് ഒരിടം,വല്യ പഞ്ച് ഡയലോഗിൽ തിരുവന്തപുരത്തെ തുടങ്ങിയ കപ്പിള്‍സ് കഫെ എന്ന സ്ഥാപനത്തിൽ നടക്കുന്നത് അനാശാസ്യം എന്ന് നാട്ടുകാർ . രാത്രിയെന്നോ പകൽ എന്നോ നോക്കാതെ നടത്തപെടുന്ന ഈ കപ്പിള്‍സ് കഫേ യിൽ ജോഡികൾ ആയി എത്തുന്നവർക്ക് രണ്ട് മണിക്കൂർ ഒന്നിച്ചിരിക്കാൻ പത്ത് ക്യാബിനുകൾ അതെല്ലാം അടച്ചു ഉറപ്പുള്ളത്,അതിനു നൽകേണ്ടത് വെറും 300 രൂപ, അതായത് ഒരു ക്യാബിൻ കൂടെ ചോക്ലേറ്റ് ഷെക്ക് രൂപ 300 ,

അങ്ങനെ വെറും 300 രൂപ ഉണ്ടോ വെയിൽ കൊള്ളേണ്ട മഴ കൊള്ളേണ്ട തന്തയെയും തള്ളയേയും അങ്ങളെയും ഭാര്യയേയും ഭർത്താവിനെയും എന്നുവേണ്ട ആരെയും പേടിക്കണ്ട എല്ലാം
എല്ലാം ശുഭം .

തിരുവന്തപുരം പ്രാവച്ചമ്ബലത്താണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത് .ഒരു വീടിനു മുകളിൽ ആയി കറുത്ത ഷീറ്റൊക്കെ ഇട്ടു മറച്ചു ആണ് കപ്പിള്‍സ് കഫെ പ്രവർത്തിക്കുന്നത് .ഇതിപ്പോൾ പരിസരവാസികൾക്ക് അടക്കം നാണക്കേടാകുകയാണ് ,പ്രായപൂർത്തിയാകാത്ത ആണും പെണ്ണും മാത്രമല്ല സ്കൂൾ ക്ലാസ് കട്ട് ചെയ്‌തും,ഓഫിസുകളിൽ ജോലിചെയ്യുന്ന സ്ത്രീപുരുഷന്മാർ വരെ രണ്ട് മണിക്കൂർ ഒന്നിച്ചിരിക്കാൻ എത്തുന്നു. ഇതിനെതിരെ പരാതി ഉയർത്തുകയാണ് പരിസരവാസികൾ.