ഗൾഫുകാരിയായ ഭാര്യയേ മുഖം മൂടിധാരികൾ കാറിൽ കൊണ്ടുപോയി, വേദനയോടെ ഭർത്താവ്, യുവതിയുടെ തിരോധാനത്തിൽ കേസ്

തിരുവനന്തപുരം: വാമനപുരത്ത് യുവതിയേയും മകളേയും മുഖം മൂടി ധരിച്ച് കാറിലെത്തിയ യുവാക്കൾ കടത്തിക്കൊണ്ടുപോയതായി പരാതി. വാമനപുരംസ്വദേശി വിമൽരാജിന്റെ ഭാര്യ ശ്രീദേവിയേയും മകൾ അലംകൃതയേയും ആണ് ഈ മാസം 21ന് കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്.

​​ഗൾഫിലായിരുന്ന ശ്രീദേവി രണ്ടുമാസമായി നാട്ടിലെത്തിയിട്ട് .വീണ്ടും തിരികെ പോകണ്ട എന്ന തീരുമാനത്തിനിടയിലാണ് ഇത്തരത്തിലൊരു ദുരന്തം എത്തിയത്. 12 ദിവസത്തോളമായി തന്റെ ഭാര്യയേയും മകളേയും കാണാതായിട്ട്. പൊലീസ് സ്റ്റേഷനിൽ പരാതി നല്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു ടാക്സിയിൽ മുഖംമൂടി ധരിച്ചെത്തിയ ആൾ ഭാര്യയേയും മകളേയും കാറിൽ കയറ്റി കൊണ്ടു പോയതായും തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിട്ടതായും കണ്ടെത്തി. ഭാര്യയെ അവിശ്വസിക്കില്ലായെന്നും, ഇപ്പോൾ എവിടെയാണെന്നറിയാത്തതിന്റെ വേദന മാത്രമാണ് ഉള്ളതെന്നും വിമൽരാജ് പറഞ്ഞു.

പാസ്പോർട്ട് ഉൾപ്പെടെയുള്ള സകല ഡോക്യുമെന്റ്സും എടുത്തിട്ടാണ് പോയിരിക്കുന്നത്. എവിടെയെങ്കിലും ജോലിക്കു പോകുമെന്നും ഒരു മാസത്തോളം ഫോൺ സ്വിച്ച് ഓഫ് ചെയ്യുമെന്നും വിമൽ രാജിന്റെ ബന്ധുവിനോട് ശ്രീദേവി ഇടയ്ക്ക് പറയാറുള്ളതായി വിവരം ഉണ്ട്. എവിടെയാണെങ്കിലും മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഈ ചെറുപ്പക്കാരൻ. തന്റെ ലോകം ഭാര്യയും മകളുമാണെന്നും, താൻ അവർക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും വേദനയോടെ വിമൽരാജ് പറഞ്ഞു.