റിയാസിന്റെ സാഹസിക ടൂറിസം അല്ല ഇത് SG യുടെ കേരളാ ടൂറിസം, മരുമകൻ മന്ത്രി വാ പൊളിച്ചു ഇരുന്നോ

സാഹസിക ടൂറിസം എന്നൊക്കെ വീമ്പിളക്കി കൊണ്ട് മരുമകൻ മന്ത്രി പണിത ചില്ല് പൊട്ടിയ ഗ്ലാസ് ബ്രിഡ്ജും കടലിനു നടക്കിൽ വച്ച് രണ്ടായി പോയ ഫ്ലോട്ടിങ് ബ്രിഡ്ജും ഒക്കെ അങ്ങ് മാറ്റിയിട്ടോ .കേരളത്തിൽ ടുറിസം മേഖലയിൽ അടിമുടി പുത്തൻ മാറ്റങ്ങളുമായി എത്തുകയാണ് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. നമുക് അറിയാം ടൂറിസം, പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയങ്ങളുടെ ചുമതലയാണ് സുരേഷ് ​ഗോപിയിൽ നിക്ഷിപ്തമായിരിക്കുന്നത്. കൂടാതെ കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും സുപ്രധാനമായ വകുപ്പുകളിലൊന്നാണ് ടൂറിസം, ഇവിടെ തീർത്ഥാടക ടൂറിസം മുതൽ തീരദേശ ടൂറിസം വരെ ഒട്ടനവധി സാധ്യതകൾ ആണ് ഉള്ളത് കേരളം.

റിയാസിന്റെ വാക്കുകൾ തന്നെ കടമെടുത്താൽ, ‘വാഗ്ദാനങ്ങൾ വെറും വാക്കല്ല, പാലിക്കപ്പെടാനുള്ളതാണ്’ എന്ന കാര്യം ഒരുപക്ഷെ മന്ത്രി മറന്നുപോയതാകാം, ഹെലി ടൂറിസം മുതൽ കാരവാൻ ടൂറിസം വരെ പേപ്പറുകളിൽ മാത്രം ഒതുങ്ങിയത്. വർത്തമാന കേരളത്തിലേക്ക് കേന്ദ്രടൂറിസം മന്ത്രാലയത്തിന്റെ ചുമതലയുമായി ബിജെപിയുടെ ആദ്യ കേരള എംപി എത്തുമ്പോൾ എങ്ങുമെത്താതെ പോയ കേരളാടൂറിസം പദ്ധതികൾക്ക് പുതുജീവൻ ലഭിക്കുകയാണ് .കേരളത്തെ ടൂറിസം ഹബ്ബാക്കുമെന്നും ഇതുവരെ ആരും തൊടാത്ത ടൂറിസം മേഖലകൾ കണ്ടെത്തുമെന്നും മന്ത്രി സുരേഷ് ഗോപി. ടൂറിസം, പെട്രോളിയം-പ്രകൃതി വാതക വകുപ്പുകളുടെ ചുമതലയേറ്റെടുക്കുന്നതിന് മുൻപ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തീർത്തും പുതിയൊരു സംരംഭമാണ് ഞാൻ ഏറ്റെടുക്കുന്നത്. ആദ്യം എനിക്ക് പഠിക്കണം. ഭാരിച്ച ചുമതലയാണെന്ന് എനിക്കറിയാം. എല്ലാം പഠിച്ചതിനുശേഷം പ്രധാനമന്ത്രി ചുമതലയേൽപ്പിക്കുന്ന പാനലിനെയും കേട്ട് അതിൽനിന്നും പഠിക്കണം. യുകെജിയിൽ കേറിയ അനുഭവമാണ് എനിക്ക്. കേരളം ടൂറിസത്തിന്റെ പ്രീമിയം ഡെസ്റ്റിനേഷൻ ആണെന്ന് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന് മുൻപുള്ള ചർച്ചകളിൽ പറഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ അദ്ദേഹവുമായി ചർച്ച ചെയ്ത് ടൂറിസത്തിൽ ഭാരതത്തിന്റെ തിലകകുറിയായി കേരളത്തെ മാറ്റും. ഇത് അഞ്ചുവർഷത്തിനുള്ളിൽ സെറ്റ് ചെയ്യാൻ സാധിക്കണം.

അതിന് ആരുടെയൊക്കെ ഉപദേശമാണോ ആവശ്യം അത് സ്വീകരിക്കും. കേരളത്തിൽ നിന്ന് ടൂറിസം ഡിജി ആയി പ്രവ‌ർത്തിച്ചിട്ടുള്ള മൂന്ന് നാലുപേരെ ഇതിനായി തിരഞ്ഞെടുക്കും. കേരള കാഡറിൽ നിന്നുള്ള, മലയാളികളായ ആളുകളെ കൊണ്ടുവരും. സീരിയസ് ആയിട്ടുള്ള ചർച്ചകൾ നടക്കും. കേരളത്തെ ടൂറിസം ഹബ്ബാക്കും. ഇതുവരെ ആരും തൊടാത്ത ടൂറിസം മേഖലകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കും. പുതിയൊരു രുചി നൽകാൻ പറ്റുന്ന ടൂറിസം മേഖലകൾ അന്വേഷിക്കും.

ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോടും അമിത് ഷായോടും സംസാരിക്കും. എന്റെ ആവശ്യങ്ങൾ അറിയിക്കും. എനിക്ക് വേണ്ടുന്ന പിന്തുണ തേടും. ഇതും നടക്കും, അതും നടക്കും. എന്റെ സെറ്റിൽ ഒരു ഓഫീസ് ഉണ്ടാവും’- സുരേഷ് ഗോപി വ്യക്തമാക്കി.തീർത്ഥാടന ടൂറിസത്തിന് (PILGRIM TOURISM) ഉയർന്ന സാധ്യതകളുള്ള സംസ്ഥാനത്ത് സുരേഷ് ​ഗോപിയുടെ ഇടപെടലുകൾ വൻ മാറ്റത്തിന് വഴിയൊരുക്കിയേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി പരാമർശിക്കാനിടയായ കേരളത്തിലെ നാലമ്പല തീർത്ഥാടനത്തിന് അടക്കം ദേശീയശ്രദ്ധ ലഭിക്കാനും ഇതരസംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ തീർത്ഥാടകരെ ആകർഷിക്കാനും കേന്ദ്രമന്ത്രിയുടെ ഇടപെടലുകൾക്ക് സാധിച്ചേക്കും.

ഒരു ജില്ലയിലെ മുഴുവൻ തീർ‌ത്ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ടൂറിസം പദ്ധതികൾ അടക്കം യാഥാർത്ഥ്യമായേക്കും. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിൽ മാത്രമൊതുങ്ങാതെ കാര്യമായ സർക്കാർ ഇടപെടലുകൾ ഉണ്ടാവുകയും സംസ്ഥാനത്തെ ടൂറിസം മേഖലയുടെ മുഖച്ഛായ തന്നെ മാറ്റിയെഴുതാൻ സുരേഷ് ​ഗോപിയുടെ മന്ത്രിപദം സഹായിച്ചേക്കുമെന്നുമാണ് വിലയിരുത്തൽ. പദ്ധതികൾക്ക് സംസ്ഥാനത്തിന്റെ സഹകരണം കൂടിയുണ്ടെങ്കിൽ നിരവധി പേർക്ക് തൊഴിൽ ലഭിക്കുന്ന ധാരാളം സംരംഭങ്ങൾ ഇനി ടൂറിസം മേഖലയിൽ ആവിഷ്കരിക്കാനാകും.