അദാനി ടോട്ടൽ ഗ്യാസ് ഓഹരിയിൽ ഒരു ലക്ഷം നിക്ഷേപിച്ചിരുന്നെങ്കിൽ ഒരുവർഷംകൊണ്ട് ലഭിക്കുക 13.29 ലക്ഷം

അദാനി ടോട്ടൽ ഗ്യാസ് ഓഹരിയിൽ ഒരു ലക്ഷം നിക്ഷേപിച്ചിരുന്നെങ്കിൽ ഒരുവർഷംകൊണ്ട് 13.29 ലക്ഷം ലഭിക്കുമായിരുന്നു. ഒരുവർഷത്തിനിടെ അദാനി ടോട്ടൽ ഗ്യാസ് ഓഹരി കുതിച്ചത് 1240ശതമാനത്തിലേറെയാണ്. ഈ ഓഹരിയിൽ 2020 മെയ് 26ന് ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ അത് 13,29.448 രൂപയായേനെ. കഴിഞ്ഞ വർഷം മെയ് 26ലെ 114 രൂപയിൽനിന്ന് ഒരുവർഷം പിന്നിട്ട് ജൂൺ നാലിലെത്തിയപ്പോൾ ഓഹരിവില 1637 രൂപയായാണ് ഉയർന്നത്. അതായത് 12 മാസംകൊണ്ടുണ്ടായ നേട്ടം 12.20 ലക്ഷം രൂപയിലേറെ.

അതേസമയം ഇതേ കാറ്റഗറിയിലെ മറ്റ് ഓഹരികൾ നേട്ടത്തിന്റെകാര്യത്തിൽ അദാനിക്ക് ഏറെ പിന്നിലായിരുന്നു. ഗെയിൽ ഇന്ത്യ 78ശതമാനമാണ് ഉയർന്നത്. ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് 44ശതമാനവും ഇന്ദ്രപ്രസ്ഥ ഗ്യാസ് 13.7ശതമാനവുമാണ് നേട്ടമുണ്ടാക്കിയത്.

മുന്നറിയപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ഇത് നിക്ഷേപിക്കാനുള്ള ഉപദേശമല്ല. കഴിഞ്ഞകാലത്തെനേട്ടം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപം നടത്താൻ.