നവ കേരള സദസ്സിലെ ശകാരം തിരിച്ചടിയായി, തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടുകൾ , തോമസ് ചാഴിക്കാടൻ

മുഖ്യമന്ത്രി എടുത്ത ചില നിലപാടുകൾ ആണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായത്. മുഖ്യമന്ത്രി പിണറയി വിജയനെതിരെ കടുത്ത വിമർശനവുമായി എത്തുകയാണ് കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയും കേരളാ കോൺഗ്രസ് (എം) മുതിർന്ന അം​ഗവുമായ തോമസ് ചാഴികാടൻ.

മുഖ്യമന്ത്രിയുടെ നിലപാടുകൾ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി എന്ന് ചാഴികാടൻ പറഞ്ഞു. കോട്ടയത്തു നടന്ന പാർട്ടിയുടെ സ്റ്റിയറിങ് കമ്മറ്റി യോഗത്തിൽ വച്ചായിരുന്നു വിമർശനം.

പാലായിൽ നടന്ന നവ കേരള സദസ്സിൽ വച്ച് മുഖ്യമന്ത്രി തന്നെ പരസ്യമായി ശകാരിച്ചതടക്കം തിരിച്ചടിയായെന്നും ചാഴികാടൻ യോഗത്തിൽ ഉന്നയിച്ചു. മണ്ഡലത്തിലെ സിപിഎം വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥിയായ തനിക്കു ലഭിക്കാതെ പോയതിനെ കുറിച്ച് അന്വേഷിക്കണമെന്നും തോമസ് ചാഴികാടൻ യോഗത്തിൽ ആവശ്യപ്പെട്ടു.

അതേസമയം, ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ സിപിഎം തോൽക്കാൻ കാരണം മുഖ്യമന്ത്രി ,അത് മാത്രമല്ല ഇടത് പാർട്ടി തോറ്റു തൊപ്പി യിട്ടത്തിന്റെ കാര്യം ‘പോരാളി ഷാജി മുതൽ യെച്ചൂരിക്ക് വരെ അറിയാം എന്ന് രൂക്ഷമായി വിമർശിച്ചു മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ലീഗിൻ്റെ മുഖം നഷ്ട്ടപ്പെട്ടോയെന്ന് നോക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി സ്വന്തം മുഖം നോക്കണം. തനിക്കെതിരെ പാർട്ടിക്കുള്ളിൽ ഉയരുന്ന വിമർശനങ്ങളോടുള്ള അസഹിഷ്ണുതയാണ് മുഖ്യമന്ത്രി ലീഗിനെതിരെ തീർക്കുന്നതെന്നും ആണ് സലാം പറയുന്നത്

ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത് ഗൗരമായി എടുക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് പരാജയം മാത്രമല്ല, അതിന് ശേഷമുണ്ടായ സംസ്ഥാനസമിതിയിലും ഉയര്‍ന്ന വിമര്‍ശനം മുഖ്യമന്ത്രിയുടെ ശൈലിക്ക് എതിരെയായിരുന്നു. പരാജയപ്പെടാനുള്ള കാരണം മുഖ്യമന്ത്രിയാണ് എന്നതിലേക്ക് പോരാളി ഷാജി മുതല്‍ സീതാറാം യെച്ചൂരി വരെ എത്തിയിട്ടുണ്ട്.

സ്വാഭാവികമായുള്ള അതിന്റെ നിരാശ തീർക്കുന്നതിന് അദ്ദേഹം തിരഞ്ഞെടുത്തത് ലീഗിനെയാണ്. ലീഗിന്റെ മുഖം അന്വേഷിക്കുന്നതിന് മുമ്പ് പാര്‍ട്ടിയിലും പൊതുസമൂഹത്തിന് മുന്നിലും മുഖ്യമന്ത്രിയുടെ മുഖത്തിന്റെ അവസ്ഥ എന്താണെന്ന് അദ്ദേഹം പുനര്‍വിചിന്തനം ചെയ്യണം. സംസ്ഥാനത്തെ ഒരു വിഭാഗം ജനങ്ങളും വോട്ട് ചെയ്തില്ലന്നാണ് സി.പി.എം തന്നെ വിശകലനം ചെയ്തത്. പെന്‍ഷന്‍ വാങ്ങുന്നവര്‍ മുതല്‍ ജീവനക്കാര്‍ വരെ ഒരു വിഭാഗവും വോട്ട് ചെയ്തില്ല. ഉത്തരവാദികള്‍ ഭരണമാണ്. ഭരിക്കാനറിയാത്തവരുടെ കൈയ്യില്‍ ഭരണം ലഭിച്ചതിന്റെ ആഘാതമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിസംയമ,ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ സിപിഎം എന്തുകൊണ്ട് തോറ്റു? അഞ്ചു ദിവസത്തെ പാർട്ടി നേതൃയോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിരത്തിയ കാരണങ്ങളിൽ ചിലത്. ഇന്ത്യാമുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ കേരളത്തിൽ ഭിന്നിച്ചു മത്സരിച്ചത് പരിമിതിയായി. കേന്ദ്രത്തിൽ സാധ്യത കോൺഗ്രസിനായതിനാൽ ന്യൂനപക്ഷ വിഭാഗങ്ങളടക്കം അവർക്ക് വോട്ട് ചെയ്തു.

ജമാ അത്തെ ഇസ്‌ലാമി, പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ എന്നീ മുസ്‌ലിം തീവ്രസംഘടനകൾ യുഡിഎഫിന് അനുകൂലമായി വർഗീയ ധ്രൂവീകരണം നടത്തി.

ഇടതുപാർട്ടികളുടെ കരുത്തായിരുന്ന ഈഴവ– പിന്നാക്ക വോട്ടുകളിൽ ചോർച്ചയുണ്ടായി. എസ്എൻഡിപി നേതൃത്വം സംഘപരിവാർ വർഗീയ രാഷ്ട്രീയത്തിലേക്കു നീങ്ങുന്ന സാഹചര്യമുണ്ടായി. തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസിലൂടെ സംഘപരിവാർ എസ്എൻഡിപിയിലേക്കു കടന്നുകയറി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും മകനും ആർഎസ്എസ്‌വൽക്കരണത്തിന് നടത്തിയ ശ്രമങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ കാഴ്ചപ്പാടുകളിൽ നിന്നു വ്യത്യസ്തമാണ് എസ്എൻഡിപി നേതൃനിരയിലുള്ളവരുടെ സമീപനം.

ക്രിസ്ത്യാനികളിൽ ഒരു വിഭാഗം ബിജിപിക്ക് അനുകൂലമായി. ഭീഷണി, ഫണ്ടിങ് പ്രശ്നം അങ്ങനെ കാരണങ്ങൾ പലതാണ്. ചില സ്ഥലങ്ങളിൽ ബിഷപ്പുമാർ ഉൾപ്പെടെ അവരുടെ പരിപാടികളിൽ പങ്കെടുത്തു. തൃശൂരിൽ കോൺഗ്രസിന് കഴിഞ്ഞ തവണത്തെക്കാൾ നഷ്ടമായ 86000 വോട്ടുകളിൽ ഒരു ഭാഗം ക്രിസ്ത്യൻ വോട്ടുകളാണ്.

സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേന്ദ്രമാണെന്നു പറയാമെങ്കിലും അതുമൂലമുണ്ടായ പ്രശ്നങ്ങളുടെ പ്രതിഫലനം എൽഡിഎഫിന് എതിരായി. ജനങ്ങൾക്ക് ആനുകൂല്യങ്ങൾ കൃത്യമായി നൽകാനായില്ല. ക്ഷേമ പെൻഷനും ജീവനക്കാരുടെ ഡിഎ മുടങ്ങിയതുമെല്ലാം ആ വിഭാഗങ്ങളെ എതിരാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും ഒറ്റതിരിഞ്ഞ് ആക്രമിച്ച് പ്രതിഛായ തകർക്കാനുള്ള ശ്രമം പ്രതിപക്ഷവും മാധ്യമങ്ങളും നിരന്തരം നടത്തിയത് ജനങ്ങളെ സ്വാധീനിച്ചു.