ആരോഗ്യ മന്ത്രി വീണ ജോർജിന്റെ മുഖത്ത് തോമസ് ഐസക്കിന്റെ കനത്ത പ്രഹരം.

സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ സി പി എമ്മിൽ പടയൊരുക്കം. പേ വിഷബാധയേറ്റു മരണപ്പെട്ട അഭിരാമിയുടെ വീട്ടിലെ എത്തിയ മുൻ ധനകാര്യ മന്ത്രി ഡോ തോമസ് ഐസക് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരിക്കുകയാണ്. റാന്നിയില്‍ പേവിഷബാധയേറ്റ് മരിച്ച അഭിരാമിയുടെ സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ചയാണ് നടന്നത്. സംസ്കാര ചടങ്ങുകൾ നടക്കവെയാണ് തോമസ് ഐസക് അഭിരാമിയുടെ വീട് സന്ദർശിക്കുന്നത്. അഭിരാമിയുടെ മാതാപിതാക്കളുടെ കണ്ണീരിൽ കുതിർന്ന പരാതികളും പരിദേവനകളും കേട്ട് തോമസ് ഐസക് പടുകുഴിയിൽ വീണ ആരോഗ്യ വകുപ്പിന്റെ മന്ത്രി വീണ ജോർജിന്റെ മുഖത്തടിക്കുന്ന വാക്കുകളാണ് പ്രതികരിച്ചിരിക്കുന്നത്.

‘ഈ നാടിന്റെ കണ്ണീരാണ് അഭിരാമിയുടെ വീട്ടിൽ കണ്ടത്. അച്ഛനും അമ്മയും എത്ര വേദനയോടെയാണ് മകളുടെ വേർപാടിനെക്കുറിച്ച് പറഞ്ഞത്. തനിക്ക് പോലും സഹിക്കാനാവുന്നില്ല. നമ്മുടെ സർക്കാർ ആശുപത്രികളുടെ സംവിധാന കുറവിനെക്കുറിച്ചാണ് അവർ പറഞ്ഞത്. പെരിനാട് താലൂക്ക് ആശുപത്രി തുറക്കുകപോലും ഉണ്ടായില്ല’ എന്ന് തോമസ് ഐസക് പറയുമ്പോൾ ആരോഗ്യ മന്ത്രിയുടെ മുഖത്ത് വാക്കുകളിലൂടെ അടിക്കുകയാണ് തോമസ് ഐസക് ചെയ്തിരിക്കുന്നത്. കേരളത്തിലെ ആരോഗ്യ വകുപ്പിനുള്ള കനത്ത പ്രഹരമാണ് വാക്കുകളിലൂടെ തോമസ് ഐസക് നടത്തിയിരിക്കുന്നത്.

‘ആരോഗ്യ സംവിധാനത്തിന്റെ പിഴവ് എവിടെയെന്നു നമ്മൾ മനസിലാക്കണം. ഇവിടെ 21 പേർ മരണപെട്ടു കഴിഞ്ഞിരിക്കുന്നു. പേ വിഷ ബാധ മൂലമുള്ള മരണങ്ങൾ വർധിക്കുകയാണ്. അഭിരാമിക്ക് നായയുടെ കടിയേറ്റ ശേഷം ആശുപത്രിയിലെത്തിയപ്പോൾ അവിടെ നിന്നുള്ള ദുരനു ഭവങ്ങളെക്കുറിച്ച് ആ കുടുംബം വിലപിക്കുന്നുണ്ട്. അത് നമ്മൾ തിരിച്ചറിയണം. തുടർന്ന് എന്ത് തരത്തിലുള്ള ചികിത്സ അവർക്ക് ലഭ്യമാക്കിയെന്നു പരിശോധിക്കണം. ഒരുതരത്തിലുള്ള ചികിത്സയും ലഭിച്ചില്ലെന്ന് അവർ വേദനയോടെ പറയുന്നുണ്ട്. എവിടെയാണ് പാളിച്ച പറ്റിയത്?. ജീവനക്കാർക്ക് വ്യക്തമായ ധാരണ ഇല്ലാത്തതാണോ ഇതിനൊക്കെ കാരണം? തോമസ് ഐസക് ചോദിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥതയെപ്പറ്റിയാണ് തോമസ് ഐസക് തുറന്നു പറഞ്ഞിരിക്കുന്നത്.

കെ കെ ശൈലജ ഗൗരവത്തോടെ നോക്കിയ വകുപ്പിന്റെ ഗതികെട്ട അവസ്ഥയാണ് തോമസ് ഐസക് ജങ്ങളോട് വിളിച്ച് പറഞ്ഞിരിക്കുന്നതെന്നതുകൂടി നമ്മൾ ഇതിനെ കാണ്ടേണ്ടതുണ്ട്. മഹാവ്യാധികൾ മലയാളക്കരയിൽ പിടിമുറുക്കിയപ്പോഴൊക്കെ കെ കെ ഷൈലജ എന്ന ആരോഗ്യ മന്ത്രിയുടെ സാമർഥ്യം എന്തെന്ന് കേരളം കണ്ടതാണ്. അവരെ മാധ്യമങ്ങൾ വാനോളം പുകഴ്‌ത്താൻ തുടങ്ങിയതാണ് പിണറായിക്ക് സഹിക്കാൻ കഴിയാതായത്. തന്നെക്കാൾ ഉയരങ്ങളിലേക്ക് ശൈലജ വളരുന്നുവോ, വളരുമോ എന്ന ഒറ്റ കാരണത്താലാണ് തുടർന്ന് വന്ന മന്ത്രി സഭയിലേക്ക് അവരുടെ പേര് ബോധപൂർവം ഒഴിവാക്കുന്നത്.

ശൈലജക്ക് പകരക്കാരിയായി പിണറായി കൊണ്ട് വന്ന വീണക്ക് ഉള്ള കഴിവുകൾ സത്യത്തിൽ പിണറായി വിജയന് നന്നായി അറിയാം. ഒരു ഭരണ സാരഥി എന്ന നിലയിൽ ഷൈലജയുടെ ഏഴ് അയിലത്ത് നിൽക്കാനുള്ള യോഗ്യത വീണക്ക് ഇല്ലെന്നു ആരോഗ്യമേഖലയിലാകെ പാട്ടായ രഹസ്യമാണെങ്കിലും ഇതൊന്നും അറിയില്ലെന്ന് നടിക്കുന്ന പിണറായിക്ക് തോമസ് ഐസക് പറഞ്ഞിരിക്കുന്ന വാക്കുകൾ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.