വാളയാർ ഡാമിൽ കാണാതായ മൂന്നു വിദ്യാർഥികളുടെയും മൃതദേഹം ലഭിച്ചു

വാളയാര്‍: വാളയാര്‍ അണക്കെട്ടില്‍ കാണാതായ മറ്റ് കുട്ടികളുടെ മൃതദേഹങ്ങളും കിട്ടി. ഇതോടെ കാണാതായ മൂന്നുപേരുടേയും മരണം സ്ഥിരീകരിച്ചു. പൂര്‍ണ്ണേഷ്, ആന്റോ , സഞ്ജയ് കൃഷ്ണന്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോയമ്ബത്തൂര്‍ കാമരാജ് നദര്‍ ഷണ്‍മുഖന്റെ മകനാണ് പൂര്‍ണേഷ്. കോയമ്ബത്തൂര്‍ സുന്ദരാപുരം സ്വദേശികളാണ് ആന്റോയും സഞ്ജയ് കൃഷ്ണയും. ഇന്ന് രാവിലെ പൂര്‍ണേഷിന്റെ മൃതദേഹം കണ്ടെത്തി. ഉച്ചയോടെ ആന്റോയുടെയും സഞ്ജയ് കൃഷ്ണയുടേയും മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു.

കോയമ്ബത്തൂര്‍ മളമച്ചാന്‍പെട്ടി ഒറ്റക്കാല്‍ മണ്ഡപം ഹിന്ദുസ്ഥാന്‍ പോളിടെക്നിക്ക് കോളജിലെ കമ്ബ്യൂട്ടര്‍ എന്‍ജിനിയറിങ് ഒന്നാം വര്‍ഷ
വിദ്യാര്‍ഥകളാണ് ഇവര്‍

അഞ്ചം​ഗ സംഘം വാളയാര്‍ ഡാമിലെത്തിയത് ഇന്നലെ പകല്‍ ഒന്നരയോടെയാണ്. ഡാമിലെ തമിഴ്നാട് പിച്ചനൂര്‍ ഭാ​ഗത്താണ് സംഘം കുളിക്കാന്‍ ഇറങ്ങിയത്. ആദ്യം വെള്ളത്തില്‍ പെട്ട സഞ്ജയ് കൃഷ്ണയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൂര്‍ണേഷും ആന്റോ ജോസഫും അപകടത്തില്‍ പെട്ടത്. കൂടുതല്‍ ആഴത്തിലേക്കിറങ്ങിയ മൂന്നുപേരും മണലെടുത്ത കുഴികളില്‍ മുങ്ങിത്താഴുകയായിരുന്നു.