കട്ടപ്പന: മദ്യലഹരിൽ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരന് മറ്റു ജീവനക്കാരെ മർദിച്ചതായി പരാതി. അസിസ്റ്റന്റ് ബി.ഡി.ഓ. എം.എം.മധുവിനെതിരെയാണ് പരാതി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ വാഹനം പിന്നോട്ട് എടുക്കുന്നതുമായ ബന്ധപ്പെട്ട തർക്കത്തിനിടെ ഇരട്ടയാർ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഡ്രൈവർ ഐവിനാണ് ആദ്യം മർദനമേറ്റത്. തുടർന്ന് ഐ.സി.ഡി.എസ്.
ഓഫീസിൽ കയറി ബഹളമുണ്ടാക്കിയ മധു വനിതാ ജീവനക്കാരിയേയും മറ്റൊരു ജീവനക്കാരനേയും മർദിച്ചു. കട്ടപ്പന പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്ത്.