വയനാട്ടില്‍ വാഹനാപകടം; മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് വയനാട് മുട്ടിലില്‍ മൂന്ന് പേര്‍ മരിച്ചു. ശനിയാഴ്ച രാവിലെ ആറരയോടെയാണ് മുട്ടിലില്‍ ദേശീയപാതയില്‍ അപകടം നടന്നത്.

വയനാട് പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുന്‍ എന്നിവര്‍ അപകടത്തില്‍ രിച്ചത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. പാലക്കാട് നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികളാണ് എല്ലാവരും.

കല്പറ്റ ഭാഗത്ത് നിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കല്പറ്റയിലെ സ്വകാര്യ അശുപത്രിയിലും ജനറല്‍ ആശുപത്രിയിലേക്കും മാറ്റി.