സംസ്ഥാനത്ത് 32 കോവിഡ് ബാധിതര്‍, ഇന്ന് അഞ്ച് പേർക്ക് കോവിഡ്

സംസ്ഥാനത്ത് നിലവില്‍ 32പേര്‍ കോവിഡ് ബാധിതരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ 23പേരും കേരളത്തിന് പുറത്തുനിന്നു വന്നവരാണ്. ചെന്നൈയില്‍ നിന്ന് വന്ന ആറുപേര്‍. മഹാരാഷ്ട്രയില്‍ നിന്ന് വന്ന നാലുപേര്‍, നിസാമുദ്ദീനില്‍ നിന്ന് വന്ന 2പേര്‍, വിദേശത്തു നിന്ന് വന്ന പതിനൊന്നുപേപര്‍ എന്നിങ്ങനെയാണ് കണക്ക്.

സമ്ബര്‍ക്കത്തിലൂടെ 9പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 6പേര്‍ വയനാടാണ്. ചെന്നൈയില്‍ നിന്ന് വന്ന ട്രക്ക് ഡ്രൈവറുമായി ഇടപഴകിയ 3പേര്‍, സഹഡ്രൈവറുടെ മകന്‍, ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ രണ്ടുപേര്‍ എന്നിവര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. വയനാടിന് പുറത്ത് സമ്ബര്‍ക്കത്തിലൂടെ മൂന്നുപേര്‍ക്ക് രോഗം ബാധിച്ചു.

രോഗവ്യാപനത്തിന്റെ തോത് സങ്കല്‍പ്പാതീതമാണ്. കാസര്‍കോട് ഒരാളില്‍ നിന്ന് നേരത്തെ 22പേര്‍ക്കാണ് വൈറസ് വ്യാപിച്ചത്. കണ്ണൂരില്‍ 9, വയനാട് 6പേര്‍ക്കും ഇങ്ങനെ രോഗം വ്യാപിച്ചു. കാര്യങ്ങള്‍ എളുപ്പമല്ല. നിയന്ത്രണം കൈവിട്ടുപോയാല്‍ പാളിപ്പോകും. പ്രതീക്ഷിക്കാത്ത വിപത്ത് നേരിടേണ്ടിവരും. അതുകൊണ്ടാണ് ആവര്‍ത്തിച്ചു പറയുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.