സംസ്ഥാനത്ത് ഇന്ന് റെക്കോഡ് വര്‍ദ്ധന; 608 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ന് റെക്കോഡ് വർദ്ധന. 608 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനം അനുദിനം കോവിഡ് ബാധയുടെ രൂഷതയിലേക്കു പോകുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 130 പേർ വിദേശത്ത് നിന്ന് എത്തിയവരും 68 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരും ആണ്.

396 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എട്ട് ആരോഗ്യപ്രവർത്തകരും കോവിഡ് സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. സമ്പ
ർക്കത്തിലൂടെ രോഗം പടർന്നവരിൽ 26 പേരുടെ ഉറവിടം അറിയില്ല. തിരുവനന്തപുരത്ത് മാത്രം ഇന്ന് 201 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്