ദി കേരള സ്റ്റോറി’യ്‌ക്കെതിരെ ടൊവിനോ തോമസ് പേര് അംഗീകരിക്കാനാകില്ല,കേരളത്തിൽ ഐ എസ് റിക്രൂട്ട്മെന്റ് ഉണ്ടെന്ന് എനിക്കറിയില്ല, വാർത്തകളേ വിശ്വസിക്കാൻ ആകില്ല

ദി കേരളാ സ്റ്റോറി സിനിമയ്ക്ക് എതിരേ നടൻ ടൊവീനോ തോമസ്. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് വളരെ മോശമാണ് എന്ന് സിനിമയേ കുറിച്ച് ടൊവിനൊ തോമസ് പറഞ്ഞു.‘2018’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനായി മുംബൈയിലെത്തിയ നടൻ ഇന്ത്യൻ എക്സ്പ്രസിനു നല്കിയ അഭിമുഖത്തിലാണ്‌ ദി കേരളാ സ്റ്റോറിക്കെതിരേ ആഞ്ഞടിച്ചത്.ട്രെയ്‌ലറിലെ വിവരണത്തിൽ ‘32,000 സ്ത്രീകൾ’ എന്നായിരുന്നു, എന്നിട്ട് നിർമാതാക്കൾ തന്നെ അത് 3 ആക്കിമാറ്റി.

എന്താണ് അർഥമാക്കുന്നത്? എനിക്കറിയാവുന്നിടത്തോളം കേരളത്തിൽ 35 ദശലക്ഷം ആളുകളുണ്ട്, ഈ മൂന്ന് സംഭവങ്ങൾ കൊണ്ട് ആർക്കും കേരളത്തേ വിലയിരുത്താൻ ആകില്ല എന്നും നടൻ സൂചിപ്പിക്കുകയായിരുന്നു.ഇന്ന് നമ്മൾ കാണുന്നതെല്ലാം വസ്തുതകളല്ല. കേവലം അഭിപ്രായങ്ങൾ മാത്രമാണ്. അഞ്ച് വ്യത്യസ്ത ചാനലുകളിൽ ഒരേ വാർത്ത അഞ്ച് വ്യത്യസ്തമായ രീതിയിൽ കൊടുക്കുന്നത് നമ്മൾ കാണുന്നു. അതിനാൽ ശരിയും തെറ്റും എനിക്കറിയാം. 35 ദശലക്ഷത്തിൽ മൂന്ന് സാമാന്യവൽക്കരിക്കാൻ കഴിയില്ല, തെറ്റായ വിവരങ്ങൾ നൽകുന്നത് വളരെ മോശമാണ്‘,- ടൊവിനോ പറഞ്ഞു.

ചിത്രത്തിനു ദി കേരള സ്റ്റോറി എന്നു പേര് നൽകിയത് അംഗീകരിക്കാനാകില്ലെന്നും ടൊവിനോ കൂട്ടിച്ചേർത്തു.കാരണം അതു കേരളത്തിന്റെ കഥയല്ല. എനിക്കത് നല്ലവണ്ണം അറിയാം. ഞാൻ ജനിച്ചു വളർന്നത് കേരളത്തിലാണ്, അതല്ല കേരളത്തിന്റെ കഥ എന്നും നടൻ ടൊവീനോ പറഞ്ഞു.ദി കേരളാ സ്റ്റോറിയിൽ പറയുന്ന വസ്തുതകൾ കേരളത്തിൽ നടന്നുവെന്നത് ഞാൻ നിഷേധിക്കുന്നില്ല. സംഭവിച്ചിരിക്കാം. എനിക്ക് വ്യക്തിപരമായി ഇത് അറിയില്ല, പക്ഷേ ഞാൻ ഇത് വാർത്തകളിൽ വായിച്ചിട്ടുണ്ട്. എന്നാൽ വാർത്തകളേ എങ്ങിനെ വിശ്വസിക്കും എന്നും പല മാധ്യമങ്ങൾ ഒരേ സംഭവത്തിൽ തന്നെ പല രീതിയിൽ അല്ലേ പറയുക എന്നും നടൻ ചൂണ്ടി കാട്ടുകയായിരുന്നു

അതായത് കേരളത്തിലെ ഐ എസ് റിക്രൂട്ട്മെന്റ് അറിയില്ലെന്നാണ്‌ നടൻ പറയുന്നത്. ഇത്തരത്തിൽ അഫ്ഗാൻ ജയിലിൽ അടക്കം കിടക്കുന്ന മലയാളികളും സിറിയ, ഇറക്ഖ്, അഫ്ഗാൻ ഇവിടങ്ങിൽ പോയി മരിച്ചവരും ഒന്നും നടൻ ടൊവിനോ തോമസ് അറിയില്ലെന്ന് പറയുമ്പോൾ വാർത്തകളിൽ കണ്ടിരുന്നു എന്നും എന്നാൽ എങ്ങിനെ ഈ വാർത്തകളേ വിശ്വസിക്കാനാകും എന്നുമാണ്‌ പറയുന്നത്.

‘ദി കേരള സ്റ്റോറി’ എന്ന ചിത്രം തന്റെ ദേശത്തെ പ്രത്യേക രീതിയിൽ ചിത്രീകരിക്കുന്നത് വേദനിപ്പിക്കുന്നുണ്ടോയെന്ന ചോദ്യത്തിനും മറുപടി നൽകുകയാണ് താരം. മൂന്നു പേരെ കുറിച്ച് പറയുന്ന കഥയെ പൊതുവായ പ്രശ്നമായി കരുതരുതെന്നാണ് ടൊവിനോ പറഞ്ഞത്.

ഞാനിതുവരെ ദി കേരളാ സ്റ്റോറി കണ്ടിട്ടില്ല ടൊവിനോ തോമസ്

എന്നാൽ ഞാൻ ഇതുവരെ ‘ദി കേരള സ്റ്റോറി’ എന്ന ചിത്രം കണ്ടിട്ടില്ല എന്നും ഈ ചിത്രം കണ്ടവരോട് അഭിപ്രായം ചോദിച്ചില്ലെന്നും പറഞ്ഞു. മൂന്നര കോടി ജനങ്ങളുള്ള​ നാടിനെ ഇങ്ങനെ ജനറലൈസ് ചെയ്യാൻ സാധിക്കില്ല, തെറ്റായ വിവരങ്ങൾ നൽകാതിരിക്കുക എന്നും നടൻ പറയുന്നു. ഇന്റർവ്യൂവിൽ നടൻ പറയുന്നത് ഇപ്രകാരം “ നമുക്ക് എല്ലാവർക്കുമറിയാം 32,000 എന്നത് തെറ്റായ സഖ്യയാണെന്ന്, ഇപ്പോൾ അത് 3 എന്നായി ചുരുക്കിയിട്ടുണ്ട്. അതിന്റെ അർത്ഥമെന്താണ്? എനിക്ക് ഇവിടെ ഒന്നും തെളിയിക്കാനില്ല, അളുകൾക്ക് ഇതു കണ്ടാൽ മനസ്സിലാകുമല്ലോ. എല്ലാ കാര്യങ്ങളും കണ്ണടച്ചു വിശ്വസിക്കുന്നതിനോട് എനിക്ക് താത്പര്യമില്ല. ചില കാര്യങ്ങൾ ഞാൻ പറഞ്ഞാൽ പോലും നിങ്ങൾ വിശ്വസിക്കരുത്. ചിന്തിക്കുക, അതിനുള്ള കഴിവ് എല്ലാവർക്കുമുണ്ട് എന്നിട്ട് തീരുമാനിക്കുക. ഇത് 2023 ആണ് ഒന്നും കണ്ണടച്ച് വിശ്വസിക്കാതെ, നല്ലവണ്ണം ചിന്തിച്ചു നോക്കുക. തെറ്റായ വാർത്തകൾ നിങ്ങളെ സ്വാധീനിക്കാതെ ശ്രദ്ധിക്കുക“

സിനിമ എന്നത് ഒരു വിനോദത്തിനു മാർഗ്ഗമാണ്. ഇത്തരം കാര്യങ്ങൾക്ക് മനുഷ്യരുടെ മനസ്സിനെ മാറ്റാനുള്ള കഴിവുണ്ട്. ടെൻഷനിലിരിക്കുന്ന ഒരാൾക്ക് ഒരു ചിത്രം കണ്ടിട്ട് സമാധാനം തോന്നിയാൽ സിനിമ എന്താണോ ഉദ്ദേശിച്ചത് അതു നിറവേറി എന്നാണ് അർത്ഥം. ഇന്ന് ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ കഴിവുള്ള ഒന്നാണ് സിനിമ. സിനിമ എന്ന പരിശുദ്ധമായ കലയേ ദുരുപയോഗം ചെയ്യരുത് എന്നും ദി കേരളാ സ്റ്റോറിയേ വിമർശിച്ച് നടൻ ടൊവിനോ തോമസ് പറഞ്ഞു