ഓസ്ട്രേലിയയൻ പെൺകുട്ടിയെ വധിച്ച ഇന്ത്യൻ നേഴ്സ് അറസ്റ്റിൽ, പിടിച്ചയാൾക്ക് 5.5 കോടി സമ്മാനം

ഓസ്ട്രേലിയൻ പെൺകുട്ടിയെ വധിച്ച് ഓസ്ട്രേലിയയിൽ നിന്നും ഇന്ത്യയിലേക്ക് രക്ഷപെട്ട നേഴ്സിനെ ദില്ലിയിൽ അറസ്റ്റ് ചെയ്തു. പ്രതിയേ പിടികൂടുന്നവർക്ക് ഓസ്ട്രേലിയൻ പോലീസ് പ്രഖ്യാപിച്ച 1 മില്യൺ ഡോളർ സമ്മാനം അതായത് 5.5 കോടിയേളം രൂപ ദില്ലി പോലീസിനു ലഭിക്കും എന്നും സൂചന.

2018ൽ ക്വീൻസ്‌ലാൻഡിൽ ഓസ്‌ട്രേലിയൻ യുവതിയെ കൊലപ്പെടുത്തിയ കേസിൽ 38 കാരനായ രാജ്‌വീന്ദർ സിംഗ് ആണ്‌ അറസ്റ്റിലായത്. 2018 മുതൽ ഇയാളേ പരതിയിട്ടും കിട്ടിയിരുന്നില്ല. അതിനു ശേഷമാണ്‌ പ്രതിയേ കണ്ടെത്തുന്നവർക്ക് 1 മില്യൺ ഡോളർ ഓസ്ട്രേലിയ പ്രഖ്യാപിച്ചത്.ഇന്ത്യൻ നഴ്‌സിനെ ഡൽഹി പോലീസ് വെള്ളിയാഴ്ചയാണ്‌ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്.

ഫാർമസി ജീവനക്കാരിയായ കോർഡിംഗ്‌ലി തന്റെ പട്ടിയുമായി ക്വീൻസ്‌ലാൻഡിലെ വാംഗെട്ടി ബീച്ചിൽ നടക്കുന്നതിനിടെയാണ് കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം പ്രതി രാജ്‌വീന്ദർ സിംഗ്ഭാര്യയേയും മൂന്ന് കുട്ടികളേയും ഉപേക്ഷിച്ച് രണ്ട് ദിവസത്തിന് ശേഷം സിംഗ് ഓസ്‌ട്രേലിയയിൽ നിന്ന് രക്ഷപ്പെട്ടു.2021 മാർച്ചിൽ ഓസ്‌ട്രേലിയൻ സർക്കാർ സിംഗിനെ കൈമാറാൻ ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. ഈ വർഷം നവംബറിലാണ് അപേക്ഷ അംഗീകരിച്ചത്. പ്രതി ഓസ്ട്രേലിയയിൽ ഒരു വൃദ്ധ സദനത്തിൽ നേഴ്സിങ്ങ് അസിസ്റ്റന്റായിരുന്നു.ഇന്നിസ്‌ഫൈൽ ടൗണിലാണ് സിംഗ് താമസിച്ചിരുന്നത്പഞ്ചാബിലെ ബട്ടർ കലൻ സ്വദേശിയാണ്.

തന്റെ മകൾ സുന്ദരിയായിരുന്നു എന്നും അവളുടെ ഓർമകൾ വേട്റ്റയാടുന്നു എന്നും കൊല്ലപ്പെട്ട കോർഡിംഗ്‌ലിയുടെ അമ്മ പ്രതിയുടെ അറസ്റ്റ് അറിഞ്ഞ് പ്രതികരിച്ചു.തന്റെ മകളെസുന്ദരി, ആത്മീയ“ എന്നാണ് വിശേഷിപ്പിക്കുന്നത്.അവളുടെ ജീവിതം വളരെ നേരത്തെ തന്നെ എടുക്കപ്പെട്ടു എന്നും എന്നും അമ്മ പറഞ്ഞു. ഇപ്പോൾ അവളുടെ സുഹൃത്തുക്കളും മറ്റും കുട്ടികളുമായി വിവാഹിതരാകുന്നത് ഞാൻ കാണുന്നു എന്നും പറഞ്ഞു. ഇന്ത്യക്കാരൻ പ്രതി യുവതിയേ പീഢിപ്പിച്ച ശേഷമാണ്‌ കൊലപ്പെടുത്തിയത്. കൊല നടന്ന ഒരു ദിവസം കഴിഞ്ഞായിരുന്നു പിറ്റേന്ന് രാവിലെ കെയ്‌ൻസിന് വടക്കുള്ള വാംഗെട്ടി ബീച്ചിൽ മൃതദേഹം ലഭിക്കുന്നത്